സ്വർണ്ണത്തിളക്കം;തൂവെള്ള പോലെ പവിത്രവും; മാതൃകാ വ്യക്തിത്വത്തിനുടമയായ പ്രേമാനന്ദ്:

സ്വർണ്ണത്തിളക്കം;തൂവെള്ള പോലെ പവിത്രവും; മാതൃകാ വ്യക്തിത്വത്തിനുടമയായ പ്രേമാനന്ദ്:

സ്വർണ്ണത്തിളക്കം;തൂവെള്ള പോലെ പവിത്രവും; മാതൃകാ വ്യക്തിത്വത്തിനുടമയായ പ്രേമാനന്ദ്:

 

ഗാന്ധിഭവൻ സ്നേഹാശ്രമത്തിന് ഭൂമി വാങ്ങി നൽകി മാതൃകയായ വ്യക്തി.

തൂവെള്ള പോലെ പവിത്രവും സ്വർണ്ണം പോലെ തിളക്കവുമുള്ളതാണ് ബി. പ്രേമാനന്ദിന്റെ ജീവിതം. വെള്ള വസ്ത്രം മാത്രം ധരിക്കുന്ന ഈ പ്രമുഖ സ്വർണ്ണ വ്യാപാരിയുടെ ഉള്ളിലും കളങ്കമില്ല. പ്രേം ഫാഷൻ ജൂവലറിയെയും അതിന്റെ ഉടമ പ്രേമാനന്ദിനെയും വ്യത്യസ്തനാക്കുന്നതും ഈ പവിത്രതയാണ്.

പ്രേമാനന്ദ് വെറുമൊരു വ്യാപാരി മാത്രമല്ല – സമൂഹത്തിന്റെ മനസാക്ഷി തൊട്ടറിഞ്ഞ ഒരു മനുഷ്യ സ്നേഹി കൂടിയാണ്. ജീവ കാരുണ്യത്തിന്റെ പത്തര മാറ്റ്. സ്വർണ്ണത്തെ വെറും കച്ചവടമായി കാണാതെ അതിൽ സ്നേഹത്തിന്റെയും കനിവിന്റെയും സ്പർശം ചാർത്തുന്നയാൾ. അതിന്റെ മാധുര്യമറിഞ്ഞവർ ഏറെയാണ്. വിശ്വാസം അതല്ലേ; എല്ലാം…എന്നതിന്റെ ആൾരൂപം. സ്നേഹവിശ്വാസങ്ങളെ മുറുകെപ്പിടിച്ച് മുന്നേറുന്ന പ്രേമാനന്ദ് മികച്ച സംഘാടകനും പരസഹായിയുമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ സ്വർണ്ണ സ്വപ്നങ്ങൾക്ക്. അത് വിവാഹമാകട്ടെ നൂല് കെട്ടാവട്ടെ, പിറന്നാളാഘോഷമാകട്ടെ മറ്റെന്തു ചട്ടങ്ങളുമാകട്ടെ അവരുടെ പരാധീനതകൾ സ്നേഹനിധിയായ ഈ സ്വർണ്ണവ്യാപാരി കണ്ടറിയുന്നു.
സ്വന്തം ജീവിതാനുഭവമാണ് അതിനുപിന്നിൽ. സാഹചര്യമാണ് പ്രേമാനന്ദിനെ ബിസിനസുകാരനാക്കിയത്. അപ്പോഴും ലാഭത്തിൽ മാത്രമായിരുന്നില്ല കണ്ണ്. പാവപ്പെട്ടവരുടെ ജീവിതത്തിനും തിളക്കമേകണമെന്ന ചിന്തയിൽ നിന്നാണ് പരവൂർ ഊന്നിൽ മൂട്ടിൽ ഒരു സ്വർണ്ണക്കടയ്ക്ക് രൂപം നൽകിയത്. സ്വന്തം പേര് തന്നെ സ്വർണ്ണക്കടയ്ക്ക് നൽകി. ഇപ്പോൾ ബ്രാഞ്ചുകൾ പലതുണ്ട്.

വിശ്വാസം അതാണ് വിജയത്തിന് കാരണം
പ്രേം ഫാഷൻ ജൂവലറികളിലെത്തുന്നവർ കൂടുതൽ മാനസിക തിളക്കത്തോടെയാണ് മടങ്ങുന്നത്. മനസിൽ സ്വപ്നം കണ്ടത് അവിടുണ്ടാകും. കൈപൊള്ളാതെ സ്വന്തമാക്കുകയും ചെയ്യാം. ഒന്നും അടിച്ചേൽപ്പിക്കില്ല. ഇത് ഉപഭോക്താക്കളുടെ വിശ്വാസമാണ്. അതാണ് പ്രേമാനന്ദിന്റെ വിജയ രഹസ്യവും. മറ്റൊരു പ്രധാന സംഗതിയെന്തെന്നാൽ വലിയൊരു ബിസിനസുകാരനെന്ന യാതൊരഹങ്കാരവുമില്ലാത്ത, സ്നേഹത്തോടെയുള്ള ഇടപെടൽ… ഇവിടത്തെ ജീവനക്കാരും അങ്ങനെ തന്നെ. അതുകൊണ്ട് തന്നെ ഒരു തവണ ഇവിടെ വന്നവർ, തുടർന്ന് മറ്റു പലരെയും കൂട്ടിയെത്തുന്നു. അങ്ങനെ പ്രേം ഫാഷൻ ജൂവലറി വിശ്വാസത്തിന്റെ പര്യായമായി നാടാകെ പരക്കുകയാണ്. 30 വർഷം മുമ്പാണ് ഊന്നിൻമൂട്ടിൽ തുടങ്ങിയത്. പരവൂർ ബ്രാഞ്ച് തുടങ്ങിയിട്ട് ഇന്നേയ്ക്ക് 17 വർഷം പിന്നിടുന്നു.

അപരന്റെ വേദനകൾ അറിയുന്ന മനസ്.
മറ്റുള്ളവരുടെ വേദനകളെ നെഞ്ചോട് ചേർക്കുന്ന മനസാണ് പ്രേമാനന്ദിന്റേത്. അതിനാൽ തന്നെ വരുമാനത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കും. അതിൽ പലതും പുറം ലോകം അറിയുന്നില്ല. പ്രേമാനന്ദിന്റെ കരുണയിൽ രോഗങ്ങൾ ചികിത്സിച്ച് ജീവിതത്തിലേയ്ക്ക് മടങ്ങിയവരും, പഠിച്ച് വളർന്നവരും, സുമംഗലികളായ നിർദ്ധനയുവതികളുമുണ്ട്. ഒറ്റയ്ക്ക് സഹായിക്കുന്നതല്ല പ്രേമാനന്ദിന്റെ ശീലം. കാരുണ്യം അർഹിക്കുന്നവരുടെ മുന്നിലേയ്ക്ക് മറ്റുള്ളവരെയും കൂട്ടിയെത്തും. തനിക്ക് കഴിയുന്നയിനൊപ്പം, മറ്റുള്ളവരുടെയും സഹായം ഉറപ്പാക്കുന്നതാണ് പ്രേമാനന്ദിന്റെ ശൈലി.

പത്തനാപുരം ഗാന്ധിഭവൻ വേളമാന്നൂറിൽ ആരംഭിച്ച പുതിയ അഭയ കേന്ദ്രത്തിന്റെ വികസനസമിതി ചെയർമാനാണ് പ്രേമാനന്ദ്. സ്കൂൾ വിദ്യാഭ്യാസം ചെയ്ത ചെമ്പകശ്ശേരി എച്ച്.എസ്.എസിലെ പൂർവവിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റാണ്. പഠിച്ച സ്കൂളിനെ കാലത്തിനൊത്തു നവീകരിക്കുന്നതിന്റെ ഭാഗമായി അവിടത്തെ എൽ.പി.സ്കൂൾ കെട്ടിടം നവീകരിച്ചു. മറ്റ് പലസ്കൂളുകൾക്കും കെട്ടിടവും കമ്പ്യൂട്ടറുകളും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ സമ്മാനിച്ചു. വർഷങ്ങളായി കൊറ്റാഴം വിള ശ്രീ ശിവസുബ്രമണ്യ ദേവീ ദേവസ്വം ക്ഷേത്രം-ട്രസ്റ്റ് പ്രസിഡന്റാണ് . ക്ഷേത്രപുനരുദ്ധാരണം പ്രേമാനന്ദിന്റെ നേതൃത്വത്തിലാണ് നടന്നത്. മറ്റ് പല ക്ഷേത്രങ്ങളുടെയും രക്ഷാധികാരിയാണ്.ഊന്നിൻമൂട് മൂലക്കട ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന് ആസ്ഥാന നിർമ്മിതിക്കായി ഭൂമിവാങ്ങി നൽകി. കെട്ടിടനിർമ്മാണത്തിലും പങ്കാളിയായി. അതുപോലെ മറ്റു നിരവധി സാംസ്കാരിക പ്രസ്ഥാനങ്ങൾക്കും സാമ്പത്തിക സഹായം നൽകി സഹായിച്ചിട്ടുണ്ട്.

ഗാന്ധിഭവൻ സ്നേഹാശ്രമത്തിന് സ്വന്തം ഭൂമി.
വേളമാന്നൂരിൽ വാടകകെട്ടിടത്തിൽ ആരംഭിച്ച പത്തനാപുരം ഗാന്ധിഭവന്റെ പുതിയ സ്നേഹാശ്രമത്തിന് കെട്ടിടം നിർമ്മിക്കാൻ ബ്ലോക്ക് പഞ്ചായത്ത് പണം അനുവദിച്ചു. സ്വന്തമായി ഭൂമിയുണ്ടെങ്കിലേ ഈ പണം ലഭിക്കു. അതിനുള്ള പരിഹാരം സ്നേഹഗ്രാമത്തിന്റെ മുഖ്യസംഘാടകനായ പ്രേമാനന്ദ് കണ്ടെത്തിയത് സ്നേഹശ്രമത്തിന് കെട്ടിടം നിർമ്മിക്കാനാവശ്യമായ സ്ഥലം വേളമാനൂർ
ജംഗഷനിലെ കണ്ണായ സ്ഥലത്ത് പതിമൂന്നേമുക്കാൽ സെന്റ് സ്ഥലം വാങ്ങിക്കൊടുത്ത് കൊണ്ടായിരുന്നു.

 

ദുരന്തമുഖങ്ങളിൽ കനിവിന്റെ നിലാമഴ
കേരളത്തെ കീഴ്മേൽ മറിച്ച പ്രളയകാലത്ത് ദുരന്തമേഖലകളിൽ പ്രേമാനന്ദും കൂട്ടുകാരും എത്തിച്ച ഭക്ഷ്യ സാധനങ്ങൾക്കും, വസ്ത്രങ്ങൾക്കും, മറ്റ് അവശ്യവസ്തുക്കൾക്കും കണക്കില്ല. മുഖ്യമന്ത്രിയുടെ ദുരിതാനിധിയിലേക്കു വലിയ തുക സംഭാവനയായി നൽകിയിരുന്നു. ഇപ്പോൾ കോവിഡ് കാലത്തും പ്രേമാനന്ദ് എന്ന കാരുണ്യ വൃക്ഷത്തെ എല്ലാവരും അടുത്തറിയുന്നു . പട്ടിണിയായവർക്ക് ഭക്ഷ്യവസ്തുക്കൾ, രോഗികൾക്ക് മരുന്നുകൾ, പോലീസുകാർ, ആരോഗ്യ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർക്ക് മാസ്കുകളും സാനിടൈസറുകളും ഹാൻഡ് വാഷ് എന്നിങ്ങനെ വിവിധസാധന സമഗ്രികൾ വിതരണം ചെയ്തു.

പ്രേമാനന്ദിന് ബിസിനസിൽ കൃത്യമായ കണക്കുണ്ട്. പക്ഷേ കാരുണ്യ പ്രവർത്തനങ്ങളിൽ കണക്ക് നോക്കാറില്ല. കാരുണ്യ പ്രവർത്തനങ്ങളിൽ പ്രേമാനന്ദ് ഒറ്റയ്ക്കല്ല ഒരു പറ്റം സുഹൃത്തുക്കൾ എപ്പോഴും ഒപ്പമുണ്ടാകും.

മികവുറ്റ അമരക്കാരൻ
ഉപഭോക്താവിന് വിശ്വസ്തനാണെങ്കിൽ വ്യാപാരികൾക്ക് ആ സംരക്ഷകനാണ് പ്രേമാനന്ദ്. വ്യാപാരി സമൂഹം നേരിടുന്ന പ്രശ്ന പ്രയാസങ്ങളും അധികാര കേന്ദ്രങ്ങളിൽ എത്തിക്കാനും പരിഹാരം കാണുന്നതിലും പ്രേമാനന്ദ് എടുക്കുന്ന നേതൃപാടമാണ് വ്യാപാരികൾക്ക് ഇദ്ദേഹം പ്രിയപ്പെട്ടവനാകുന്നത്.
വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറിയും, ഊന്നിൻമൂട് യൂണിറ്റ് പ്രസിഡന്റും, കൊട്ടിയം മേഖലാപ്രസിന്റുമാണ്. ആൾ കേരളാ ഗോൾഡ് & സിൽവർ മർച്ചൻസ് അസോസിയേഷൻ, പരവൂർ മേഖലാ പ്രസിഡന്റും, ജില്ലാ ജനറൽ സെക്രട്ടറിയും, സംസ്ഥാന വൈസ് പ്രസിഡന്റുമാണ് . ലയൺസ് ക്ലബ്, റോട്ടറി ക്ലബ്ബ്, ശ്രീനാരായണ കൾച്ചറൽ സെന്റർ എന്നിവയുടെ സജീവ പ്രവർത്തകനാണ്.

കുടുംബം
ബാലകൃഷ്ണ രാധാ ദമ്പതികളുടെ മൂത്ത മകനായാണ് ജനനം.ഊന്നിൻമൂട്ടിലാണ് താമസം. വീട്ടുപേരും പ്രേം എന്ന് തന്നെയാണ്.മകൻ ടിനു പ്രേം ബിസിനസ്സിൽ സഹായിയായി ഒപ്പമുണ്ട്.ടിനു എം ബി എ ബിരുദധാരിയും, K S U  സംസ്ഥാന സെക്രെട്ടറിയുമാണ്. കേരളം സർവകലാശാല സെനറ്റംഗമായിരുന്നു. മകൾ ടിനി പ്രേം ഗോകുലം മെഡിക്കൽ കോളേജിലാണ്. മരുമക്കൾ … ഡോക്ടർ വിനീത ടിനു പ്രേം ,ഡോക്ടർ അജയ് ആനന്ദ് . ജോഷിസ് ടിനു പ്രേം കൊച്ചുമകനാണ്.news desk kaladwani news… courtesy..