സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ തിന്ന് ആന ചരിഞ്ഞ സംഭവം ; നീച പ്രവൃത്തികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖർ ; വേദന പങ്കുവച്ച് രത്തൻ ടാറ്റയും വിരാട് കോലിയും:

ന്യൂഡല്‍ഹി : മലപ്പുറം വെള്ളിയാറില്‍ സ്‌ഫോടക വസ്തുനിറച്ച പൈനാപ്പിള്‍ തിന്നുന്നതിനിടെ പൊട്ടിത്തെറിച്ച് പിടിയാന ചരിഞ്ഞ സംഭവത്തില്‍ പ്രതിഷേധവുമായി പ്രമുഖര്‍. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയാണ് വിവിധ രംഗത്തെ പ്രമുഖര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഇത്തരത്തിലുള്ള ഹീന കൃത്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു.കേരളത്തില്‍ ഇന്ന് നടന്നത് കേട്ടപ്പോള്‍ ശരിക്കും ആശ്ചര്യപ്പെട്ടതായി ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞു. നമ്മുടെ മൃഗങ്ങളെ സ്‌നേഹത്തോടെ പരിചരിക്കാം. ഇത്തരം നീചമായ പ്രവര്‍ത്തികള്‍ക്ക് അവസാനമുണ്ടാക്കണമെന്നും വിരാട് കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചുസ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ നല്‍കി ഗര്‍ഭിണിയായ പിടിയാനയെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത അന്ത്യന്തം ദു:ഖമുളവാക്കുന്നതാണെന്ന് പ്രമുഖ വ്യവസായി രത്തന്‍ടാറ്റ പറഞ്ഞു. നിരപരാധികളായ മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നതിന് സമാനമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.