ന്യൂഡൽഹി: സർക്കാരുണ്ടാക്കാൻ നരേന്ദ്ര മോദിയെ ക്ഷണിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അമിത് ഷായുടെ നേതൃത്വത്തിലുള്ള എൻഡിഎ സംഘം രാഷ്ട്രപതിയെ കണ്ട് അവകാശവാദമുന്നയിച്ചതിന് ശേഷമാണ് മോദിയെ മന്ത്രിസഭ രൂപീകരിക്കുന്നതിനായി രാഷ്ട്രപതി ക്ഷണിച്ചത്.
മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ പട്ടികയും സത്യപ്രതിജ്ഞയുടെ തീയതിയും നൽകാനും രാഷ്ട്രപതി മോദിയോട് ആവശ്യപ്പെട്ടു. നേരത്തെ എൻഡിഎയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ നരേന്ദ്രമോദിയെ വീണ്ടും എൻഡിഎയുടെ നേതാവായി തെരഞ്ഞെടുത്തിരുന്നു.
സത്യപ്രതിജ്ഞ ഈ മാസം 30 ഉണ്ടായേക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.