ഹിന്ദുവിന്റെ ‘ശക്തി’യെ ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം; എന്നാൽ, ‘ശക്തി’ക്കായി ഞാൻ ജീവൻ വരെ ത്യജിക്കും; രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി:
തെലങ്കാന: രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം മുംബയിൽ നടത്തിയ ‘ശക്തി’ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെയും ഇൻഡി സഖ്യത്തിന്റെയും ലക്ഷ്യം ‘ശക്തി’യെ ഇല്ലാതാക്കുക എന്നതാണ്. എന്നാൽ, താൻ ‘ശക്തി’ക്ക് വേണ്ടി ജീവൻ പോലും ത്യജിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അവരുടെ പോരാട്ടം ഹിന്ദുവിലെ ശക്തിക്ക് എതിരാണെന്ന് ഇൻഡി സഖ്യത്തിന്റെ പ്രകടന പത്രികയിൽ പറയുന്നു. എന്നെ സംബന്ധിച്ച് എല്ലാ അമ്മമാരും സഹോദരിമാരും ശക്തിയുടെ സ്വരൂപമാണ്. ഭാരത മാതാവിനെ ആരാധിക്കുന്ന വ്യക്തിയാണ് ഞാൻ. ശക്തിയെ ഇല്ലാതാക്കുക എന്നതാണ് അവരുടെ പ്രകടന പത്രിക. ഞാൻ ആ വെല്ലുവിളി ഏറ്റെടുക്കുന്നു.
ഹിന്ദുവിന്റെ ശക്തി സ്രോതസ്സായ ദുര്ഗ,കാളി എന്നി ശക്തിയുടെ നാശത്തെ കുറിച്ച് ആർക്കെങ്കിലും പറയാനാകുമോ? ചാന്ദ്രയാൻ ദൗത്യത്തിന്റെ വിജയം സമർപ്പിച്ചുകൊണ്ട് ചാന്ദ്രയാൻ ഇറങ്ങിയ സ്ഥലത്തിന് ഞങ്ങൾ ശിവശക്തി പോയിന്റ് എന്ന നാമം നൽകി. ശക്തിയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നവരും ശക്തിയെ ആരാധിക്കുന്നവരും തമ്മിലാണ് യുദ്ധം’- പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി വെറും നടനായിരുന്നുവെന്നും, ശക്തിക്കെതിരെയാണ് തങ്ങൾ പോരാടുന്നതെന്നുമായിരുന്നു വായിൽ വരുന്നത് കോതയ്ക്ക് പാട്ടെന്ന പോലെ പാടി നടക്കുന്ന രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. ഹിന്ദുത്വത്തിൽ ശക്തി എന്നൊരു വാക്കുണ്ട്. തങ്ങൾ ആ ശക്തിക്കെതിരെയാണ് പോരാടുന്നത്. ചോദ്യമെന്തെന്നാൽ, എന്താണ് ശക്തി? പ്രധാനമന്ത്രിയുടെ ശക്തി ഇവിഎം മെഷീനിലാണെന്നുമുള്ള രാഹുലിന്റെ പരാമർശം വലിയ പ്രതിഷേധങ്ങൾക്കാണ് ഇപ്പോൾ വഴിവച്ചിട്ടുള്ളത്.
വാൽക്കക്ഷണം; എന്തൊക്കെ പറഞ്ഞാലും മോദിയെ നമുക്ക് നല്ലവണ്ണം അറിയാം.തികഞ്ഞ ദേശസ്നേഹിയാണ്. എന്നാൽ രാഹുലോ..? ദേശ സ്നേഹം തൊട്ടു തീണ്ടിയിട്ടില്ലാത്ത ആളും . ഈ രാജ്യത്തെ ഹിന്ദുവിനെയും ഹിന്ദു സംസ്കാരത്തെയും അതിലെ ശക്തി ദർശനത്തെ ഇല്ലാതാക്കാനും, രാജ്യത്തെ വരെ വെട്ടി മുറിക്കാനും ആയി ഇന്ത്യ വിരുദ്ധരായ ജോര്ജ് സോറസിനെപ്പോലുള്ളവരോടും അതുപോലുള്ളവരോടും ചേർന്ന് രാഹുൽ പ്രവർത്തിക്കുന്നുണ്ടെന്നു തെളിഞ്ഞിട്ടുള്ളതുമാണ്. ഇപ്പോഴത്തെ ഇലക്ട്‌റൽ ബോണ്ട് കേസ് കൊടുത്ത വ്യക്തി ത്രിലോചൻ ശാസ്ത്രി ആരാണെന്നറിയാമോ ?.ജോർജ് സോറസിന്റെ ഇന്ത്യ വിരുദ്ധ സംഘടനക്കൊപ്പം പ്രവർത്തിക്കുന്ന കമ്മിറ്റിയിലെ ആളാണ്. അല്ലാതെ കേസ് കൊടുത്തത് സിപിഎം അല്ല.കൊട്ടിയാലും പറ തോളിൽ കിടക്കട്ടെ .അതുപോലെ. അപ്പോൾ പപ്പുവിന്റെ ചാട്ടത്തിന്റെയും തുള്ളലിന്റെയും ഉറവിടം ഏവർക്കും മനസിലായി കാണുമെന്നു വിശ്വസിക്കുന്നു.
പറയുമ്പം കോൺഗ്രസ്സാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്നു ഇവർ നാക്കിട്ടടിക്കും. പക്ഷേ ആ കോൺഗ്രസ് 10 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇല്ലാണ്ടായി. ഇന്നുള്ളത് ദേശ വിരുദ്ധതയിലൂന്നിയ കോൺഗ്രസ്സാണ്. തലപ്പത്തെന്നു പറയപ്പെടുന്ന രാഹുൽ ഗണ്ടിയും കൂടെയുള്ളവരും ഹിന്ദുക്കൾക്കെതിരായി നടത്തുന്ന ഗൂഡാലോചനയും പ്രവർത്തനങ്ങളും എന്തിനു വേണ്ടിയുള്ളതാണ്. ഇടക്കിടെ ഇന്ത്യയെ മുസ്ലിം രാജ്യമാക്കുമെന്നു ഇങ്ങേർ പറഞ്ഞിട്ടുള്ളതും നമ്മൾ കേട്ടിട്ടുള്ളതാണ്.രാജ്യത്ത് സുസ്ഥിരതയും ,സമാധാനവും ,വികസനവും ഉണ്ടാകണമെങ്കിൽ രാജ്യ വിരുദ്ധനായ ഒരാളെയും ജയിപ്പിച്ച് വിടാതിരിക്കാൻ ഈ അവസരം വിനിയോഗിക്കുക.പ്രത്യേകിച്ച് ചാടിത്തുള്ളി നടക്കുന്ന വിവര ദോഷികളെയും അക്ഷരാഭ്യാസമില്ലാത്തവരെയും.News Desk Kaladwani News ..8921945001.