ഹോട്ടലുകളിലെങ്ങും അമിത വിലയും പഴകിയ ഭക്ഷണവുമെന്നു പരാതിയേറുന്നു:

ഹോട്ടലുകളിലെങ്ങും അമിത വിലയും പഴകിയ ഭക്ഷണവുമെന്നു പരാതിയേറുന്നു:

ഹോട്ടലുകളിലെങ്ങും അമിത വിലയും പഴകിയ ഭക്ഷണവുമെന്നു പരാതിയേറുന്നു:

ഭക്ഷ്യ വിഷ ബാധയെ തുടർന്ന് തിരുവനന്തപുരം ,കൊച്ചി,കോഴക്കോട് തുടങ്ങിയ നഗരങ്ങളിലെ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഒട്ടേറെ ഭക്ഷ്യപദാര്ഥങ്ങള് പിടിച്ചെടുത്തു, പഴകിയതും പൂത്തതും പുഴുവരിച്ചതുമായ സാധനങ്ങളാണ് ഇവരൊക്കെ വിറ്റു കീശ വീർപ്പിച്ചിരുന്നത് എന്നത് കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലൂടെ വെളിവായിരിക്കുകയാണ് .വൃത്തിഹീനമായ ചുറ്റുപാടിൽ ആഹാരസാധനങ്ങൾ വച്ചിരുന്നതൊക്കെ പിടിച്ചെടുത്തെങ്കിലും ഇതെത്ര നാൾ എന്നാണു ചോദ്യം.ഓൺലൈൻ സപ്ലൈ യിലൂടെ കിട്ടുന്ന ഭക്ഷണവും മറിച്ചല്ല.എല്ലാം തട്ടിവിഴുങ്ങന്ന മലയാളിക്ക് എന്ത് ഭക്ഷണമായാലെന്ത് അതൊക്കെ കഴിച്ചോളുമെന്നു കച്ചവടക്കാർക്കറിയാം.

മാത്രവുമല്ല ഇവരൊന്നും അളവ് തൂക്കം ഒന്നും പാലിക്കപ്പെടുന്നില്ല എന്നത് ഒരു നഗ്‌ന സത്യമാണ്. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന സാധാരണ ഹോട്ടലുകളിൽ പോലും പല വിലയാണ്. നാണക്കേട് ഭയന്ന് പലരും കണക്കുകൂട്ടി പറയുന്ന വിലനൽകി പോരുന്നു അത്ര തന്നെ. ഇത്തരക്കാരെ കയ്യോടെ പിടികൂടി വൻതുക പിഴ അടപ്പിക്കുവാനുള്ള നടപടിയാണുണ്ടാകേണ്ടത്.പക്ഷെ ഇത്തരം കള്ളക്കച്ചവടക്കാർ ആകട്ടെ ആരെയെങ്കിലുമൊക്കെ സ്വാധീനിച്ച് രക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥയിൽ ഭക്ഷണത്തിൽ പാമ്പിൻതോലും വിഷബാധയും മരണങ്ങളും ഒക്കെ സംഭവിച്ചില്ലെങ്കിലെ അത്ഭുതമുള്ളു.

ഇത്തരം പരാതികൾ ശ്രദ്ധയിൽപെട്ടാൽ വിവരം kaladawni news 9037259950 വിളിച്ചറിയിക്കാവുന്നതാണ്.