ന്യൂഡല്‍ഹി: ഹൗറ എക്സ്പ്രസില്‍ മിലിട്ടറി ഡോക്ടര്‍മാരുടെ സഹായത്തോടെ യുവതിക്ക് സുഖപ്രസവം. ആര്‍മിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഹൗറ എക്സ്പ്രസിലെ യാത്രയ്ക്കിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. വേദനകൊണ്ട് പുളഞ്ഞതോടെ ഇതേ ട്രെയിനിലെ യാത്രാക്കാരികളും മിലിട്ടറി ഡോക്ടര്‍മാരുമായ ക്യാപ്റ്റന്‍ ലളിത, ക്യാപ്റ്റന്‍ അമാന്‍ദീപ് എന്നിവര്‍ സഹായവുമായെത്തി. ഇവരുടെ സഹായത്തോടെ യുവതിയുടെ പ്രസവം നടന്നു, അമ്മയേയും കുട്ടിയേയും അടുത്തുളള ആശുപത്രിയിലേക്ക് മാറ്റി.
172 മിലിട്ടറി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ഇരുവരും. മാസം തികയാതെയുള്ള പ്രസവമായിരുന്നു യുവതിയുടേതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രസവത്തിന് ശേഷം ഇരുവരും ചേര്‍ന്ന് പകര്‍ത്തിയ സെല്‍ഫി ചിത്രമാണ് ഇന്ത്യന്‍ ആര്‍മി ട്വീറ്റ് ചെയ്തത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ട്വീറ്റിലുണ്ട്.courtesy..mathrubhoomi.