“അക്രമം കൊണ്ട് പൊറുതിമുട്ടി” : അലിഗഡിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്നും ഹിന്ദുക്കൾ വീട് വിറ്റു പോകുന്നു:
അലിഗഡിൽ ഹിന്ദു വീടുകൾക്കുമുന്നിൽ വീട് വില്പനയ്ക്ക് എന്ന ബോർഡുകൾ വർദ്ധിക്കുന്നു. അക്രമം പൊട്ടിപ്പുറപ്പെട്ടു ദിവസങ്ങൾക്കുള്ളിലാണ് ഹിന്ദു കുടുംബങ്ങളുടെ ഈ തീരുമാനം. ആഗ്ര നഗരത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ അലിഗഡിലെ ബാബറി മന്ദിയിൽ, ദിവസങ്ങൾക്കു മുൻപ് വൻ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുമായി സംസാരിക്കവേ, ബാബറി മന്ദി നിവാസിയായ നേഹ അഗർവാൾ ഇങ്ങനെ പറയുന്നു.”ബാബറി മന്ദി ഹിന്ദുക്കൾക്ക് താമസിക്കാൻ തീരെ സുരക്ഷിതമല്ല. എവിടെ എന്തു പ്രശ്നമുണ്ടായാലും ആദ്യമായി ലഹള പൊട്ടിപ്പുറപ്പെടുന്നത് ഇവിടെയാണ്. ഹിന്ദുക്കൾക്ക് പ്രത്യേകിച്ച് ഇവിടെ ജീവിക്കാൻ വയ്യ”.
“വർദ്ധിക്കുന്ന അക്രമങ്ങളും സഹിക്കവയ്യാത്ത ഗുണ്ടാവിളയാട്ടങ്ങളും ജീവിതം അസഹ്യമാക്കിയിരിക്കുന്നു. പൗരത്വ ഭേദഗതി നിയമം എതിർത്തുകൊണ്ടുള്ള പ്രക്ഷോഭം അതിനൊരു മറയാണ്. ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബങ്ങൾ സുരക്ഷിതമായിരിക്കണം അതുകൊണ്ടുതന്നെ ഞങ്ങൾ ഇവിടെ നിന്നും വീട് വിറ്റു മാറാനാണ് നോക്കുന്നത്.” മറ്റൊരു താമസക്കാരനായ ദ്വാരക പ്രസാദ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട വാർത്തയിൽ ശാരദാദേവി എന്ന ഒരു വൃദ്ധ സ്ത്രീയെ മൂന്നാലു ചെറുപ്പക്കാർ ചേർന്ന് ആക്രമിച്ചതായി പറയുന്നു. വർഗീയ സംഘർഷങ്ങൾ ഈയിടെയായി പതിവാണ് നഗരത്തിൽ. ഉള്ളത് വിറ്റുപെറുക്കി പോകാൻ നോക്കുകയാണ് ജനങ്ങൾ.courtesy..brave india news: