അഗ്നിവീറുകൾ കാഴ്ചവയ്ക്കുന്നത് മികച്ച പ്രകടനം; നിർണായക റിപ്പോർട്ടുമായി കരസേന:

അഗ്നിവീറുകൾ കാഴ്ചവയ്ക്കുന്നത് മികച്ച പ്രകടനം; നിർണായക റിപ്പോർട്ടുമായി കരസേന:

അഗ്നിവീറുകൾ കാഴ്ചവയ്ക്കുന്നത് മികച്ച പ്രകടനം; നിർണായക റിപ്പോർട്ടുമായി കരസേന:

ന്യൂഡൽഹി: പരിശീലന കാലയളവിൽ അഗ്നിവീറുകൾ കാഴ്ചവയ്ക്കന്നത് മികച്ച പ്രകടനം എന്ന് റിപ്പോർട്ട്. കരസേന പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. സാധാരണ സൈനികരുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ക്ഷമത അഗ്നിവീറുകൾക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു

https://youtube.com/shorts/hIYfxH-M8ak?si=X6iTWO-OnS7m4hpz

കഴിഞ്ഞ ദിവസം ആയിരുന്നു പഠന റിപ്പോർട്ട് കരസേന പുറത്തുവിട്ടത്. അഗ്നിവീറുകളുടെ കഴിഞ്ഞ രണ്ട് ബാച്ചുകളിൽ ആയിരുന്നു കരസേന പഠനം നടത്തിയത്. അക്കാദമിക് പരീക്ഷകളിലും ഇവർ മികച്ച പ്രകടനം ആയിരുന്നു കാഴ്ചവച്ചത് എന്നും റിപ്പോർട്ടിലുണ്ട്. അഗ്നിവീറുകളുടെ അക്കാദമിക് തലത്തിലുള്ള പ്രകടനം, പുതിയ സാങ്കേതിക വിദ്യകൾ സ്വായത്തം ആക്കാനുള്ള കഴിവ് തുടങ്ങിയവയാണ് പഠനവിധേയം ആക്കിയത്.

https://youtube.com/shorts/zCaaql69hqE?si=6L8OOKWqCrOMJ4wS

അടുത്തിടെ അഗ്നിവീർ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ വിവാദം ആയിരുന്നു ഉയർന്നുവന്നത്. ചുരുങ്ങിയ കാലം കൊണ്ട് ലഭിക്കുന്ന പരിശീലനം അഗ്നിവീറുകൾക്ക് ഗുണം ചെയ്യില്ലെന്നും, ഇവരെ യുദ്ധ മുഖത്തേക്ക് പറഞ്ഞ് വിടുന്നത് അപകടം ആണെന്നും ആയിരുന്നു പ്രതിപക്ഷം ഉയർത്തിയ പ്രധാന ആക്ഷേപം. എന്നാൽ ഈ വാദങ്ങളെല്ലാം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോർട്ട്.

https://youtube.com/shorts/HUHI2YnZYak?si=MkOIxl-OEzJ48dB3

യുവാക്കൾക്ക് ചുരുങ്ങിയ കാലയളവിലേക്ക് സൈനിക സേവനത്തിന് സാദ്ധ്യതയൊരുക്കുന്ന പദ്ധതിയാണ് അഗ്നിവീർ പദ്ധതി. 2022 ലായിരുന്നു സർക്കാർ ഈ പദ്ധതിയ്ക്ക് തുടക്കം ഇട്ടത്. 18 നും 21 നും ഇടയിൽ പ്രായമുള്ളവർക്കാണ് അഗ്നിവീറുകൾ ആകാനുള്ള അവസരം ലഭിക്കുക. നാല് വർഷമാണ് സേവന കാലയളവ്. (courtesy ..brave india news) ..  news desk kaladwaninews..8921945001.