അങ്കണവാടി കെട്ടിടത്തിന്റെ ചുമരിൽ മൂർഖൻ പാമ്പ്; അങ്കണവാടി അടച്ചു:

അങ്കണവാടി കെട്ടിടത്തിന്റെ ചുമരിൽ മൂർഖൻ പാമ്പ്; അങ്കണവാടി അടച്ചു:

അങ്കണവാടി കെട്ടിടത്തിന്റെ ചുമരിൽ മൂർഖൻ പാമ്പ്; അങ്കണവാടി അടച്ചു:

പാലക്കാട്: അമ്പലപ്പാറയിൽ അങ്കണവാടിയിലെ അടുക്കളയിലെ ചുമരിലാണ് മൂർഖൻ പാമ്പിനെ കണ്ടത്. വിവരം അറിഞ്ഞെത്തിയ വനംവകുപ്പ് ആർആർ ടീം പാമ്പിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ചുമരിൽ പാമ്പിനെ കണ്ടത്. അങ്കണവാടി ജീവനക്കാർ അടുക്കള വൃത്തിയാക്കുകയായിരുന്നു. ഇതിനിടെയാണ്ചുമരിലെ പൊത്തിൽ പാമ്പിനെ കണ്ടത്. ഉടനെ വിവരം വാർഡ് മെമ്പറെ അറിയിക്കുകയായിരുന്നു. വാർഡ് മെമ്പർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ആർആർടീം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൂർഖനാണെന്ന് വ്യക്തമായത്. പിടികൂടാനുള്ള ശ്രമത്തിനിടെ പാമ്പ് പൊത്തിലേയ്ക്ക് തിരികെ കയറുകയായിരുന്നു.
പാമ്പിനെ കണ്ട സാഹചര്യത്തിൽ അങ്കണവാടി അടച്ചിട്ടു. അപകട സാദ്ധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് അങ്കണവാടി അടച്ചത്. 1993 ൽ നിർമ്മിച്ച അങ്കണവാടി കെട്ടിടം നിലവിൽ അപകട ഭീഷണിയിലാണ്. ഇത് പരിഹരിച്ചതിന് ശേഷം മാത്രമേ അങ്കണവാടി തുറന്നു നൽകൂ എന്നാണ് ലഭ്യമാകുന്ന വിവരം.. news courtesy