അങ്കമാലി: അങ്കമാലിയിൽ സ്വകാര്യ ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് നാല് മരണം. ഓട്ടോ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ റിക്ഷ പൂർണ്ണമായും തകർന്നു.ബസ്സിനടിയിൽപ്പെട്ട ഓട്ടോ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത് . ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.