ന്യൂഡല്‍ഹി: ദീപിക പദുകോണ്‍ മുഖ്യവേഷത്തിലെത്തിയ ഛാപക്കിന് ബോക്‌സോഫീസില്‍ തിരിച്ചടി. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രത്തിന് പ്രതീക്ഷിച്ച വരുമാനം നേടാനായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, അജയ് ദേവ്ഗണിന്റെ താനാജി തിയേറ്ററുകളില്‍ വന്‍കുതിപ്പാണ് നടത്തുന്നത്.ആദ്യ ദിനത്തില്‍ 4.75 കോടി രൂപ മാത്രമാണ് ഛാപകിന് നേടാനായത്. ആ സ്ഥാനത്ത് താനാജി; ദ അണ്‍സങ് വാരിയര്‍ 15.10 കോടി രൂപയാണ് ആദ്യദിനം വാരിക്കൂട്ടിയത്. ഛത്രപതി ശിവാജി മഹാരാജാവിന്റെ കരുത്തനായ സേനാനായകന്‍ താനാജി മാന്‍സുരെയുടെ വിക്രമ വീര്യത്തിന്റെ കഥപറയുന്ന ചിത്രമാണ് താനാജി. 1670 ല്‍ കൊണ്ടാന കോട്ട പിടിക്കാന്‍ താനാജി മാല്‍സുരെയുടെ നേതൃത്വത്തില്‍ നടന്ന യുദ്ധമാണ് സിനിമയുടെ ഇതിവൃത്തം.
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ ദീപിക പദുകോണ്‍ സര്‍വകലാശാല സന്ദര്‍ശിച്ചിരുന്നത് സിനിമയുടെ പ്രൊമോഷന്‍ ലക്ഷ്യമിട്ടായിരുന്നു എന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ദീപിക ചിത്രം ഛാപക് തിയേറ്ററുകളിലെത്തിയത്.ദീപികയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബോളീവുഡില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നിരവധി പേര് രംഗത്തുവന്നിരുന്നു.