അജിത് പവാറിനെ മുൻനിർത്തി മഹാരാഷ്ട്രയിൽ ശരത്പവാർ നടത്തിയത് സമ്മർദതന്ത്രം ; എന്നാൽ അഭിമാനവും നിലപാടും വലുതെന്ന് ആവർത്തിച്ച് മോദിയും അമിത് ഷായും :

അജിത് പവാറിനെ മുൻനിർത്തി മഹാരാഷ്ട്രയിൽ ശരത്പവാർ നടത്തിയത് സമ്മർദതന്ത്രം ; എന്നാൽ അഭിമാനവും നിലപാടും വലുതെന്ന് ആവർത്തിച്ച് മോദിയും അമിത് ഷായും :

ശരത് പവാറിന്റെ രണ്ടാവശ്യങ്ങൾ പരിഗണിച്ചിരുന്നെങ്കിൽ മഹാരാഷ്ട്രയിൽ ബി ജെ പി തന്നെ ഭരിക്കുമായിരുന്നു…നേർക്കാഴ്ച്ച.

 

മഹാരാഷ്ട്രയിൽ ബി ജെ പി…എൻ സി പി സർക്കാർ അധികാരത്തിൽ നിലനിൽക്കാഞ്ഞതിന് കാരണം ,ബി ജെ പി അഭിമാനം അടിയറവ് വയ്ക്കാത്തതിനെ തുടർന്നെന്ന് വിലയിരുത്തൽ .ബി ജെ പി യെ പിന്തുണക്കാൻ എൻ സി പി തയാറായിരുന്നു.എന്നാൽ രണ്ടാവശ്യങ്ങൾ അംഗീകരിക്കണമെന്ന ശരത് പവാറിന്റെ ആവശ്യം മോദിയും അമിത് ഷായും തള്ളിയതാണ് തുടർന്നുണ്ടായ നാടകാന്ത്യമായത്.

ഒന്ന്,ദേവേന്ദ്ര ഫഡ്നാവിസിന് പകരം മറ്റൊരു നേതാവിനെ മുഖ്യ മന്ത്രിയാക്കണം … രണ്ട്, ശരത് പവാറിന്റെ മകൾ സുപ്രിയാ സുലേഖയെ കേന്ദ്ര മന്ത്രി സഭയിൽ കൃഷി വകുപ്പ് മന്ത്രിയാക്കണം. എൻ സി പി യുടെ ഈ രണ്ടാവശ്യങ്ങളും മന്ത്രിസഭയിൽ ചേർന്ന് നടത്തിയെടുക്കാൻ അജിത്ത് പവാറിലൂടെ നടത്തിയ ശ്രമവും ബി ജെ പി നിരാകരിച്ചതിലൂടെയാണ് ഫഡ്നാവിസിന് രാജി വയ്‌ക്കേണ്ടി വന്നതെന്നാണ് ഇപ്പോൾ കേൾക്കുന്ന അണിയറ സംസാരം. കേന്ദ്രത്തിലെ പ്രധാന വകുപ്പുകൾ എക്കാലവും ബി ജെ പി കൈകാര്യം ചെയ്യുമെന്ന നിലപാടിൽ ബി ജെ പി ഉറച്ച് നിന്നു. മുഖ്യമന്ത്രിയിലും അപ്രകാരം തന്നെയായിരുന്നു നിലപാട്. രണ്ടാവശ്യങ്ങളും തള്ളിയതിലൂടെ വിലപേശൽ നടക്കാതിരിക്കുകയും ചെയ്തതോടെ അജിത് പവറിനു പിന്തുണയില്ല എന്ന നിലപാടുയർത്തി ശരത് പവാർ മറുകണ്ടം ചാടുകയായിരുന്നു. ശരത് പവാറിന്റെ ആശീർവാദത്തോടെയാണ് അജിത് പവാർ , ഫഡ്‌നാവിസ് മന്ത്രി സഭയിൽ ഭാഗമാകാൻ തീരുമാനിച്ചതെന്നും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാതിരുന്നതിലൂടെ അവസാന നിമിഷം കളം മാറ്റി ചവിട്ടി ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണുണ്ടായതെന്നാണ് അവിടെ നിന്ന് കേൾക്കുന്ന അണിയറ വാർത്തകൾ.ബി ജെ പി യുടെ നിലപാടായിരുന്നു ശരിയെന്നത് കാലം തെളിയിക്കും.courtesy.