അഞ്ചിൽ മൂന്നിടത്ത് ബിജെപി സഖ്യത്തിന് ഭരണ സാധ്യത.കേരളത്തിൽ എൽ ഡി എഫിന് തുടർഭരണം പ്രവചിക്കുമ്പോഴും തൂക്കു സഭക്കാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ :

വോട്ടെണ്ണാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ വന്നിരിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത് അസം ,ബംഗാൾ,പുതുച്ചേരി തുടങ്ങ്യ യിടങ്ങളിൽ ബിജെപി സഖ്യം അധികാരത്തിൽ വരുമെന്നാണ്. തമിഴ് നാട്ടിൽ ഡിഎംകെ സഖ്യത്തിനാണ് സാധ്യത. എന്നാൽ കേരളത്തിൽ എൽ ഡി എഫ് മുന്നണിക്ക് തുടര്ഭരണം ആണ് എക്സിറ് പോൾ പ്രവചിക്കുന്നത്.

കേരളത്തെ സംബന്ധിച്ചിടത്തോളം പ്രവചനം എത്ര മാത്രം ശരിയാകുമെന്നതിലെ ചർച്ച പൊടിപൊടിക്കുകയാണ്. പല പോളുകളുടെയും കേരളത്തിന്റെ ഫലം പലരീതിയിലാണ് വന്നിരിക്കുന്നത്. ഉദാഹരണത്തിന് മാതൃഭൂമിയുടെയും ,മനോരമയുടെയും ഫലങ്ങളിൽ യഥാക്രമം എൽ ഡി എഫിനും യുഡി എഫിനും ഭരണം പറയുന്നു. മറ്റ് ചില സർവ്വേകളിൽ എൽ ഡി എഫിന് 124 സീറ്റു വരെ പ്രവചിക്കുമ്പോൾ അത് എത്ര കണ്ടു വിശ്വസിക്കാനാകുമെന്ന ചോദ്യവുമുയരുന്നുണ്ട് .മറ്റു ചില സർവേകൾ പറയുന്നത് തൂക്കു സഭയോ അല്ലെങ്കിൽ ഒന്നോ രണ്ടോ അംഗ ഭൂരിപക്ഷത്തിലെ എൽ ഡി എഫ് വിജയമോ ആയ്‌രിക്കാമെന്നാണ്. ആയതിനാൽ കേരളത്തിൽ എൽ ഡി എഫിന് മുൻതൂക്കമുള്ള ഒരു തൂക്കു സഭയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത് എന്നാണ് കലാധ്വനി ന്യൂസിന്റെ നിരീക്ഷണം.

ഭരണമില്ലെങ്കിലും നേട്ടം ബി ജെ ക്കായിരിക്കും എന്നതിൽ തർക്കമില്ല.അഞ്ചു സീറ്റു വരെ പ്രവചിക്കുമ്പോഴും അതിൽക്കൂടുതൽ ലഭിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. തൂക്കു സഭയെ മുന്നില്കണ്ടുള്ള ചരട് വലികൾ ആരംഭിച്ചു കഴിഞ്ഞതായുള്ള റിപ്പോർട്ടുകളും ഇതിനിടയിൽ തന്നെ വരുന്നുണ്ട് .