കാടിന്റെ മക്കൾക്ക് വീട് നിർമിച്ച് നൽകുന്ന HRDS India യുടെ ഭവന നിർമ്മാണ പദ്ധതികൾക്ക് തുരങ്കം വയ്ക്കുന്ന നടപടിക്രമങ്ങളുമായി അട്ടപ്പാടി ബ്ലോക്കിലെ ഷോളയൂർ ഗ്രാമ പഞ്ചായത്ത്.കാട്ടുകൊമ്പുകൾ കെട്ടിയുണ്ടാക്കിയ കുടിലിനും, പുല്ലുമേഞ്ഞ കുടിലിനും വരെ വീട്ടു നമ്പറും ഉടമസ്ഥാവകാശവും നൽകുമ്പോൾ നല്ലരീതിയിൽ പരിസ്ഥിതി സൗഹൃദമായും ഗുണമേന്മയിലും നിർമ്മിച്ച HRDS INDIA ഭവനങ്ങൾക്ക് ഉടമസ്ഥാവകാശം നൽകുന്നില്ല.ഇതുമൂലം ആദിവാസികൾക്ക് വീടുണ്ടായിട്ടും കേറിത്താമസിക്കാനാകാത്ത അവസ്ഥയാണ് ഇപ്പോൾ കേരളത്തിലെ പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെ ഷോളയൂർ ഗ്രാമ പഞ്ചായത്തിലുണ്ടായിരിക്കുന്നത്.