അട്ടപ്പാടി വാലി ഇറിഗേഷൻ പ്രോജെക്ട് നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ :
അട്ടപ്പാടി ചിറ്റൂർ ചുണ്ടകുളം ഊരിലെ ആദിവാസികൾക്ക് ഇറിഗേഷൻ വകുപ്പ് നൽകിയ കുടിയിറക്ക് നോട്ടീസിന് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ.
നാൽപ്പതു വർഷത്തോളമായി വനവാസികൾ താമസിച്ചിരുന്ന സ്ഥലം , വര്ഷങ്ങളായി പ്രവർത്തനം നിലച്ചു കിടന്നിരുന്ന അട്ടപ്പാടി വാലി ഇറിഗേഷൻ പ്രോജെക്ട്..ന്റെ ഉദ്യോഗസ്ഥർ യാതൊരു മുന്നറിയിപ്പുമില്ലാതെ ക്രൂരമായ രീതിയിൽ കുടിയിറക്കാൻ ശ്രമിച്ച നടപടിക്കെതിരെ ഹൈ റേഞ്ച് റൂറൽ ഡെവലപ്മെൻറ് സൊസൈറ്റി ആയ HRDS INDIA അതിൽ ഇടപെട്ട് ബഹു: കേരള ഹൈക്കോടതിയിൽ നിന്നും ഉദ്യോഗസ്ഥ നടപടിക്കെതിരെ സ്റ്റേ ലഭ്യമാക്കിയിരിക്കുന്നു.
കാലങ്ങളായി ഉദ്യോഗസ്ഥ ദുര്ഭരണത്താൽ കൃഷിയും,സംസ്കാരവും, മറ്റു ജീവിതോപാധികളും നഷ്ടപ്പെടുത്തി ,അവരെ തെരുവിലേക്കിറക്കാനുള്ള ഒരു കൂട്ടം ദുഷ്ടശക്തികളുടെ പ്രവർത്തനങ്ങൾക്കെതിരെ ആദിവാസികളുടെ ഉന്നമനം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന HRDS INDIA രംഗത്ത് വന്നതിലൂടെ ആദിവാസികൾക്ക് താൽക്കാലിക ആശ്വാസം ഉണ്ടായിരിക്കുകയാണെന്നും ഇനിയും അവരോടൊപ്പം ഉണ്ടാകുമെന്നും HRDS INDIA പ്രോജെക്ട് കോർഡിനേറ്റർ ഷൈജു ശിവരാമൻ kaladwani news ..നോട് പറഞ്ഞു.
ആദിവാസി ..ഗോത്ര സമൂഹത്തിനു നല്ല പാർപ്പിട സമുച്ചയം കേരളമുൾപ്പെടെ ഇന്ത്യയിൽ സൗജന്യമായി നിർമ്മിച്ച് നൽകുന്ന സംഘടനയാണ് HRDS INDIA.