അതിഥികൾ അഴിഞ്ഞാടുന്ന കേരളം ; ഉഗ്രവിഷമുള്ള കരിമൂർഖനെ പിടിച്ച്‍ ‘അതിഥി’യാക്കിയ വാവാ സുരേഷിന്റെ അവസ്ഥയിൽ കേരളം.

അതിഥികൾ അഴിഞ്ഞാടുന്ന  കേരളം ; ഉഗ്രവിഷമുള്ള കരിമൂർഖനെ പിടിച്ച്‍ ‘അതിഥി’യാക്കിയ വാവാ സുരേഷിന്റെ അവസ്ഥയിൽ കേരളം.

അതിഥികൾ അഴിഞ്ഞാടുന്ന കേരളം ; ഉഗ്രവിഷമുള്ള കരിമൂർഖനെ പിടിച്ച്‍ ‘അതിഥി’യാക്കിയ വാവാ സുരേഷിന്റെ അവസ്ഥയിൽ കേരളം: 

”കൊടും ക്രിമിനലുകളെയു, ഭീകവാദികളെയും,രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരെയും ഒക്കെ ‘അതിഥി’യാക്കിയ കേരളത്തിന്… ഒടുവിൽ അതിഥികളെ സ്വീകരിക്കാൻ ആതിഥേയരില്ലാത്ത അവസ്ഥ ആകുമോ എന്നതാണ് ഇപ്പോൾ ജനസമൂഹത്തിൽ നിന്നുയരുന്ന ചോദ്യം .”

അതിഥികൾ അഴിഞ്ഞാടുന്ന കേരളത്തിൽ സർക്കാർ സംവിധാനങ്ങൾ ഇവർക്ക് മുന്നിൽ മുട്ട് കുത്തുന്നതെന്തെന്ന ചോദ്യമുയരുന്നു.പാലും, ഗുഡ്ക്കയും ,ഹാൻസും കൊടുത്ത് എന്തിനിവരെ സൽക്കരിക്കണം. ഇവരൊന്നും അതിഥികളല്ലെന്ന് കേരളീയ സമൂഹം ശരിക്കും മനസ്സിലാക്കുന്നുണ്ടെകിലും .. ഇവർക്കെതിരെ മലയാളികൾ മൗനം പാലിക്കുന്നതെന്തുകൊണ്ട്…?
കാരണം മറ്റൊന്നുമല്ല…മെയ്യനങ്ങി പണിയെടുക്കാൻ വയ്യാത്ത മലയാളികൾ അവരിവിടെ കഴിഞ്ഞോട്ടെ …നമുക്കെന്ത് നഷ്ടം വരാനാ….എന്ന മട്ടിലായപ്പോൾ , മറുവശത്ത് ഭരണ പക്ഷവും പ്രതിപക്ഷവും പ്രീണനനയവുമായി ഒരുപോലെ മത്സരിക്കുകയാണ് ഇക്കൂട്ടരുടെ വോട്ട് ലഭ്യതക്കായി..!(food  waste by them below)

പക്ഷെ ഇവരാര്..? ഇതര സംസ്ഥാനങ്ങളിൽ നിന്നും അല്ലാതെയും അന്യസംസ്ഥാനങ്ങളുടെ ലേബലിൽ ബംഗ്ളാദേശ് മ്യാൻമൂർ എന്നിവിടങ്ങളിൽ നിന്നും അനധികൃതമായി കുടിയേറിയ അന്യസംസ്ഥാന സംസ്ഥാന തൊഴിലാളികളാണ് ഇപ്പോൾ അതിഥികളായി അറിയപ്പെടുന്ന ഈയൊരു കൂട്ടർ .യാതൊരുവിധ തിരിച്ചറിയൽ രേഖകളുമില്ലാതെ ഇവിടെ കഴിയുന്ന ഇക്കൂട്ടരിലേറെയും കൊടും ക്രിമിനലുകളും പലവിധ മാഫിയാകളുടെ കണ്ണികളാണെന്നുള്ളതും,… രാഷ്ട്രീയ കക്ഷികൾക്കും, മാധ്യമങ്ങൾക്കും, സർക്കാരിനും അറിവുള്ളതാണെങ്കിൽ കൂടി ആർക്കൊക്കെയോ വേണ്ടി അല്ലെങ്കിൽ സ്വകാര്യലാഭത്തിന്നായി ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ വോട്ടു ബാങ്കിനായി മൗനം പാലിക്കുന്നു .അപ്പോൾ ഇവരെയാണോ അതിഥികളായി കണക്കാക്കേണ്ടത്..? അല്ലെ അല്ല…!!എന്നാണ് സാമൂഹ്യ വിലയിരുത്തൽ.

ഇന്ത്യയിൽ ഏതു സംസ്ഥാനത്തും പോയി ജോലിയെടുക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്.പക്ഷെ അത് അതാതിടങ്ങളിലെ നിയമ സംഹിതയെ അനുസരിച്ച് കൊണ്ടാവണം . അല്ലാതെ രാജ്യം ഒരു സന്നിഗ്ധാവസ്ഥയിലൂടെ കടന്നു പോകുമ്പോൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയല്ല വേണ്ടത്. ഇക്കഴിഞ്ഞ ഒരാഴ്ച്ചയായി കോട്ടയം പായിപ്പാട്, തുടങ്ങി പല പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ നടത്തിയ പ്രതിഷേധ സമരങ്ങൾ അതാണ് ചൂണ്ടിക്കാട്ടുന്നത്. ഇവരിലെ ക്രിമിനലുകളെയും.മാഫിയകളെയും ,തീവ്രവാദികളെയും കണ്ടെത്തി ഇക്കൂട്ടരെ സമര..കലാപങ്ങൾക്ക് ഇറക്കുന്നതിനു പിന്നിലും ചില മത.. രാഷ്ട്രീയ.. മാധ്യമങ്ങളുടെ ഇടപെടലുണ്ടായിരുന്നെന്നതാണ് ചിന്താവിഷയവും അതുപോലെ അപകടകരവുമാകുന്നത്.

ഒരു മഹാമാരിയിൽ ലോകമാകെ നടുങ്ങി നിൽക്കുമ്പോൾ , ഇന്നാട്ടിലെ ജനങ്ങൾ പുറത്തിറങ്ങാനാകാതെ കഷ്ടപ്പെടുമ്പോഴാണ് സർക്കാരും, മാധ്യമങ്ങളും അതിഥിയെന്ന് വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഇറച്ചിയും, മീനും, മദ്യവും, ഹാൻസും ഒക്കെ വേണമെന്ന് പറഞ്ഞ് കിട്ടിയ ഭക്ഷ്യ വസ്തുക്കളെല്ലാം റോഡിലും മറ്റും വലിച്ചെറിഞ്ഞ് നശിപ്പിക്കുന്ന കാഴ്ച്ച കേരളീയ സമൂഹം കണ്ടത് .

ഏതാണ്ട് 35 ലക്ഷത്തോളം അന്യസംഥാന തൊഴിലാളികൾ കേരളത്തിലുണ്ടെന്നാണ് അനധികൃത കണക്ക്.ലോക ആരോഗ്യ സംഘടനയുടെ കണക്കുകളും ഇതുതന്നെയാണ് പറയുന്നതെങ്കിലും സർക്കാർ ഭാഷ്യം അഞ്ച് ലക്ഷമെന്നാണ് .ഇക്കൂട്ടരിൽ അധികവും കൊടുംക്രിമിനലുകളും, ബംഗ്ളാദേശിലെയും മറ്റും പോലീസ് അന്വേഷിക്കുന്ന പിടികിട്ടാപുള്ളികളോ ഒക്കെയാണ്. ഇവിടെ ജോലിക്ക് നിർത്തുന്ന ഏജന്റോ,സ്ഥാപന ഉടമകളോ ഇവരുടെ ആരുടേയും കൃത്യമായ റെജിസ്റ്ററുകൾ പോലും സോക്ഷിക്കാറില്ല. ഭരണ സ്ഥാപനങ്ങൾക്കോ, പൊലീസിനോ പോലും കൃത്യമായ രേഖകളുമില്ല ..ഉദാഹരണത്തിന് വർക്കലയിൽ മാത്രം ഏതാണ്ട് 5000 ത്തിലേറെ തൊഴിലാളികൾ ഉള്ളതായി അറിയാം. ഒന്നുരണ്ട് പ്രാവശ്യം ഇവിടത്തെ കണക്കെടുപ്പുകൾ തുടങ്ങി വച്ചെങ്കിലും അതിന് അധികം ആയുസ്സുണ്ടായില്ല.വർക്കല ടൂറിസം മേഖലയിൽ ഏതാണ്ട് അറുപതോളം കശ്‍മീരികൾ ഉണ്ട്. ഇവർ എന്താണ് ചെയ്യുന്നതെന്ന് പോലും ഇതുവരെ ആർക്കും കണ്ടെത്താനുമായിട്ടില്ല. ഇവരിലേറെയും ലഹരിമരുന്ന് മാഫിയ മാനമുള്ളവരാണെന്നത് ഏവർക്കും സുപരിചിതമായ കാര്യവുമാണ്. ബംഗ്ളാദേശികളുടെ കാര്യമെടുത്താൽ നാലും അഞ്ചും തിരിച്ചറിയൽ കാർഡ് വരെ ഉള്ളവരുണ്ട്.ഇതിനിടയിലുള്ള ഇടനില ഏജന്റുമാർ ഏതൊരു കാർഡും സൗകര്യപൂർവം തരപ്പെടുത്തിക്കൊടുക്കുകയും ചെയ്യും. അല്ലെങ്കിൽ പിരിവും മറ്റുമായി ഇവർക്ക് പിറകെ കറങ്ങുന്ന രാഷ്ട്രീയ ഇടനിലക്കാരും ഉണ്ടെന്നാണ് ഈ അതിഥികളും പറഞ്ഞത് .ചുരുക്കത്തിൽ അതിഥികൾ ആളാകുന്ന അവസ്ഥയിലാണിന്ന് കേരളമെന്ന് പറയാതെ വയ്യ.അതുകൊണ്ടു തന്നെ ഇക്കൂട്ടരിലെ ക്രിമിനലുകളെയും തീവ്രവാദികളെയും എത്രയും പെട്ടെന്ന് പുറത്താക്കേണ്ടയിരിക്കുന്നു.

ചുരുക്കത്തിൽ ഉഗ്രവിഷമുള്ള കരിമൂർഖനെ പിടിച്ച്‍ അതിഥിയാക്കിയ വാവാ സുരേഷിന്റെ അവസ്ഥയിലാണിന്ന് കേരളീയ ജനത. കൊടും ക്രിമിനലുകളെയും , ഭീകവാദികളെയും,രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരെയും ഒക്കെയല്ലേ കേരളവും അതിഥിയാക്കിയിരിക്കുന്നത്. ഒടുവിൽ അതിഥികളെ സ്വീകരിക്കാൻ ആതിഥേയരില്ലാത്ത അവസ്ഥയിൽ ആകുമോ കേരളം എന്നെ ഇനി കണ്ടറിയേണ്ടതുള്ളൂ…സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്നത്……….
R.Subhash-chief editor, Rtd.Indian Navy,Electronic Engr , Director -Moments detective agency