അതിർത്തിയിലെ ഇന്ത്യൻ സൈനികർക്ക് ആഹാരവും ജലവുമെത്തിച്ച് പ്രദേശവാസികൾ;’ചൈനീസ് പട്ടാളത്തെ കായികമായി നേരിടാനും തയാറായി ജനങ്ങൾ:

ന്യൂഡൽഹി :ന്യൂഡൽഹി : ചുഷൂൽ താഴ്‌വരയിൽ ചൈനീസ് പട്ടാളത്തെ നേരിടാൻ തയ്യാറായി നിൽക്കുന്ന ഇന്ത്യൻ സൈനികർക്ക് ആഹാരവും വെള്ളവുമെത്തിച്ച് പ്രദേശവാസികൾ. ഇന്ത്യൻ സൈനികർക്ക് ആവശ്യമുള്ള ആഹാരം, വെള്ളം, മരുന്ന് എന്നിവ തലച്ചുമടായി എത്തിച്ചാണ് പ്രദേശവാസികൾ ചൈനയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സൈനികരെ പിന്തുണയ്ക്കുന്നത്.ബ്ലാക്ക് ടോപ്പിൽ അഥവാ 13,000 അടി ഉയരത്തിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കാണ് നാട്ടുകാർ സാധനങ്ങൾ എത്തിക്കുന്നത്.ആവശ്യമെങ്കിൽ അതിർത്തിയിൽ പ്രശ്നമുണ്ടാക്കുന്ന ചൈനീസ് പട്ടാളക്കാരെ കായികമായി നേരിടാനും തയ്യാറാണെന്ന് ഇവർ അറിയിച്ചിട്ടുണ്ട്.

ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെന്റ് കൗൺസിലിലെ എഡ്യൂക്കേഷണൽ എക്സിക്യൂട്ടീവ് കൗൺസിലർ കൊഞ്ചോക്ക് സ്റ്റാൻസിൽ സൈനികർക്ക് സഹായവുമായി എത്തിയ പ്രദേശവാസികളുടെ ദൃശ്യങ്ങൾ പകർത്തുകയും ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെല്ലാം ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്.