അതിർത്തിയിൽ സൈന്യം അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കരസേന മേധാവി:സ്ഥിതി എപ്പോൾ വേണമെങ്കിലും വഷളാകാം :

അതിർത്തിയിൽ സൈന്യം അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കരസേന മേധാവി:സ്ഥിതി എപ്പോൾ വേണമെങ്കിലും വഷളാകാം :

ശ്രീനഗർ : നിയന്ത്രണ രേഖയിലെ സാഹചര്യം എപ്പോൾ വേണമെങ്കിലും വഷളാകാമെന്നും , ഇന്ത്യൻ സൈന്യം അതീവ ജാഗ്രത പാലിക്കണമെന്നും കരസേന മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മുന്നറിയിപ്പ് .കഴിഞ്ഞ ദിവസങ്ങളിലായി നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കരസേന മേധാവിയുടെ മുന്നറിയിപ്പ്

 

കഴിഞ്ഞ ദിവസം കശ്മീരിലെ സുന്ദർബാനിയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം നടത്തിയ നീക്കം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി, രണ്ട് പാകിസ്ഥാൻ സ്പെഷ്യൽ സർവീസസ് ഗ്രൂപ്പ് (എസ്എസ്ജി) കമാൻഡോകളും ഇന്ത്യൻ സൈനികരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു .

ഒരു ഇന്ത്യൻ ആർമി ജവാനും ഏറ്റുമുട്ടലിൽ വീരമൃത്യൂ വരിച്ചു . റോക്കറ്റ് ലോഞ്ചറുകളും, ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളും പ്രയോഗിച്ചതായി സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു . പൗരത്വ ബില്ലിന്റെ പേരിൽ ഇന്ത്യയിൽ നടക്കുന്ന പ്രശ്നങ്ങൾ മറയാക്കി രാജ്യത്ത് നുഴഞ്ഞുകയറ്റക്കാരെ എത്തിക്കാൻ പാക് ചാര സംഘടന ശ്രമിക്കുമെന്ന സംശയവും നിലനിൽക്കുന്നുണ്ട്.അതിനാൽ സൈന്യം അതീവ ജാഗ്രതയിലാണിവിടെ.