അതീവ ദുഃഖിതനാണ്; ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ടുള്ള മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി:

അതീവ ദുഃഖിതനാണ്; ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ടുള്ള മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി:

അതീവ ദുഃഖിതനാണ്; ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ടുള്ള മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി:

ന്യൂഡൽഹി: ഡല്‍ഹി റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ ഉള്‍പ്പെടെ 17 പേരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും, ജീവൻ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവരോടൊപ്പമാണെന്നും താന്‍ എന്നും പറഞ്ഞു. ദുരിതബാധിതരെ അധികൃതർ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
11 സ്ത്രീകളും നാലു കുട്ടികളും ഉൾപ്പെടെ 17 പേർ മരിച്ചതായി ആണ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. രാത്രി 10 മണിയോടെ 13, 14 പ്ലാറ്റ്‌ഫോമുകളിൽ ആയിരക്കണക്കിന് പേര്‍ ട്രെയിനുകളിൽ കയറാൻ ഒത്തുകൂടിയപ്പോൾ ആയിരുന്നു അപകടം ഉണ്ടായത്.സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ തനിക്ക് വേദനയുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ടുള്ള മരണങ്ങളില്‍ ഞാൻ അതീവ ദുഃഖിതനാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടും ഒപ്പമാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഈ തിക്കിലും തിരക്കിലും പെട്ട എല്ലാവരെയും അധികാരികൾ സഹായിക്കുന്നുണ്ട്’- പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളത് ദുഃഖകരമായ വാർത്ത. റെയിൽവേ പ്ലാറ്റ്‌ഫോമിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി ജീവൻ നഷ്ടപ്പെട്ടതിൽ ഞാൻ അങ്ങേയറ്റം വേദനിക്കുന്നു.  എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവരുടെ വേഗത്തിലുള്ള മോചനത്തിനായി പ്രാർത്ഥിക്കുന്നു’- സിംഗ് എക്‌സിൽ പോസ്റ്റ് ചെയ്തു.

www.kaladwaninews.com …Ph: 8921945001.