അതീവ രഹസ്യ സ്വഭാവമുള്ള സൈനിക രേഖകൾ ചോർത്തി നൽകിയ മാധ്യമ പ്രവർത്തകൻ അറസ്റ്റില്‍:
ന്യൂഡല്‍ഹി: സൈനിക വിവരങ്ങള്‍ ചോര്‍ത്തിയ മാദ്ധ്യമ പ്രവര്ത്തകന് അറസ്റ്റില്‍. മാദ്ധ്യമ പ്രവര്‍ത്തകനായ രാജീവ് ശര്‍മ്മയാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് സെല്‍ പിടികൂടിയ ഇയാളെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ ഫ്രീലാന്‍സായി ജോലി ചെയ്യുകയാണ് ഇയാള്‍.
ഡല്‍ഹിയിലെ പിതംബുര സ്വദേശിയാണ് ഇയാള്‍. ഇയാളുടെ പക്കല്‍ നിന്നും പ്രതിരോധ സംബന്ധമായ അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലംഭിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തു വിടുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.News courtesy..janam