അത്ര ജനാധിപത്യം മതി:V K Sree Kumar:

അത്ര ജനാധിപത്യം മതി:V K Sree Kumar:
അത്ര ജനാധിപത്യം മതി:V K SreeKumar.
1947 ൽ മതത്തിന്റെ പേരിൽ നടന്ന ഇന്ത്യാ വിഭജനത്തിന് ഗാന്ധിയും നെഹ്റുവും ആണ് പ്രധാന ഉത്തരവാദികൾ. അവർ സമ്മതിച്ചില്ലായിരുന്നെങ്കിൽ വിഭജനം നടക്കില്ലായിരുന്നു. പടിഞ്ഞാറും കിഴക്കും രണ്ടു പാകിസ്താൻ കൊടുത്തു. പാകിസ്താൻ ഇസ്ലാമിക രാജ്യമായപ്പോൾ ഇന്ത്യ മതേതര രാജ്യമായി! പാകിസ്താന് ഇന്ത്യ 55 കോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് ഗാന്ധി അനിശ്ചിതകാല നിരാഹാരസമരം നടത്തി. അവസാനം അത് കൊടുക്കേണ്ടി വന്നു. 1919 ൽ ഗാന്ധി ദേശീയ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതൃത്വം സ്വീകരിച്ചു. 1921 ലെ മലബാർ കലാപത്തെ പിന്തുണച്ചു.
Instrument of Accession പ്രകാരം നിയമവിധേയമായി ഇന്ത്യയിൽ ലയിച്ച കശ്മീരിൻറെ മൂന്നിലൊന്ന് പാകിസ്താൻ ആക്രമിച്ച് കൈവശപ്പെടുത്തിയപ്പോൾ പ്രധാനമന്ത്രി നെഹ്രു സൈന്യത്തെ അയച്ച് പ്രതിരോധിച്ചില്ല. വിഷയം UN ൽ കൊണ്ടുപോയി. ഇന്നും അതവിടെ കിടക്കുന്നു. ഗാന്ധിയും നെഹ്റുവും തുടങ്ങിവെച്ച ന്യൂനപക്ഷ പ്രീണനം ഇപ്പോഴും തുടരുന്നു.
നെഹ്റുവിന്റെ മകൾ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോൾ തിരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്ന് തീരുമാനിച്ചിരുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനല്ല, ഇന്ദിരാഗാന്ധിയാണ്. കോൺഗ്രസ്സ് പ്രസിഡൻറായിരുന്ന കാലത്ത് അവരുടെ നിർദ്ദേശപ്രകാരം അച്ഛൻ ജവഹർലാൽ നെഹ്റു ആദ്യമായി ആർട്ടിക്കിൾ 356 ഉപയോഗിച്ച് 1959 ൽ കേരളത്തിലെ ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിട്ടു. സംസ്ഥാനങ്ങളിലെ ഗവർണർമാരെ ഇന്ദിരാഗാന്ധി തീരുമാനിച്ചു. അവർ ഇന്ദിരാഗാന്ധി പറയുന്നതിനനുസരിച്ച് പ്രവർത്തിച്ചു. PCC പ്രസിഡന്റുമാർ മാത്രമല്ല, DCC പ്രസിഡന്റുമാർ വരെ ആരായിരിക്കണമെന്ന് ഇന്ദിരാഗാന്ധി തീരുമാനിച്ചു. PCC പ്രസിഡന്റുമാരെ സംസ്ഥാന ഗവർണർമാരായി നിയമിച്ചു. ഏതെങ്കിലും ഒരു മുഖ്യമന്ത്രി ഇന്ദിരാഗാന്ധിയോട് വിയോജിച്ചാൽ ഉടനെ അവരെ പുറത്താക്കും.
റായ്ബറേലിയിൽ നിന്നുള്ള എംപി ആയിരുന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി റദ്ദാക്കി. ഇന്ദിരാഗാന്ധി എംപി അല്ലാതായി. അവർ സുപ്രീം കോടതിയിൽ അപ്പീൽ കൊടുത്തു. സുപ്രീം കോടതി അലഹബാദ് ഹൈക്കോടതി വിധിക്ക് absolute stay നൽകിയില്ല. Conditional stay ആണ് നൽകിയത്. ചുരുക്കിപ്പറഞ്ഞാൽ ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രിയായി തുടരാൻ കഴിയില്ല. അവരുടെ നിയമോപദേശകർ ഭരണഘടനയിലെ ആർട്ടിക്കിൾ 352 കണ്ടുപിടിച്ചു. അടിയന്തരാവസ്ഥ. ഇന്ദിരാഗാന്ധിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സിദ്ധാർത്ഥ ശങ്കർ റായിയും 1975 ജൂൺ 25 അർദ്ധരാത്രി അടിയന്തരാവസ്ഥാ വിജ്ഞാപനത്തിൽ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിൻറെ ഒപ്പ് വാങ്ങിച്ചു. പ്രതിപക്ഷ പാർട്ടികളിലെ മാത്രമല്ല, കോൺഗ്രസ്സിലെ തന്നെ പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കോൺഗ്രസ്സ് പ്രസിഡന്റ് ഡി.കെ.ബറുവ India is Indira, Indira is India എന്ന് പറഞ്ഞു. അടിയന്തരാവസ്ഥ അച്ചടക്കത്തിൻറെ കാലം എന്ന് CWC അംഗം എ.കെ.ആൻറണി പറഞ്ഞു. നാവടക്കൂ , പണിയെടുക്കൂ എന്നായിരുന്നു ദേശീയ മുദ്രാവാക്യം. പാർലമെന്റിൻറെ കാലാവധി 5 വർഷത്തിൽനിന്ന് 6 വർഷമാക്കി.
നാഗർവാല എന്നൊരു 70 വയസ്സുകാരനെ വെച്ച് State Bank of India, Parliament Street ശാഖയിൽ നിന്ന് അനധികൃതമായി പണം വാങ്ങുന്നത് ഇന്ദിരാഗാന്ധിയുടെ പതിവായിരുന്നു. ഒരു ദിവസം 60 ലക്ഷം രൂപയുമായി ബാങ്കിൽ നിന്ന് പോവുകയായിരുന്ന നാഗർവാല പിടിയിലായതോടെ സംഗതി പുറത്തായി. പിന്നീട് നാഗർവാല ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അയാളുടെ മരണം അന്വേഷിക്കാൻ നിയുക്തനായ പോലീസ് ഓഫീസർ ഒരു റോഡപകടത്തിൽ മരിച്ചു. അതോടെ ആ അദ്ധ്യായം അവസാനിച്ചു.
ഖാലിസ്ഥാൻ വിഘടനവാദവും സന്ത് ജർണയിൽ സിങ് ഭിന്ദ്രൻവാല എന്ന ഭീകര നേതാവിനേയും വളർത്തിയത് ഇന്ദിരാഗാന്ധിയാണ്. 1984 ലെ Blue Star Operation നെത്തുടർന്ന് ഇന്ദിരാഗാന്ധിയെ ഖാലിസ്ഥാൻ ഭീകരർ തന്നെ വധിച്ചു. പകരം കോൺഗ്രസ്സുകാർ 3,000 നിരപരാധികളായ സിഖുകാരെ വധിച്ചു. 40 വയസ്സ് മാത്രം പ്രായമുള്ള രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. ഒരു വൻമരം വീഴുമ്പോൾ ഭൂമി കുലുങ്ങും എന്ന് പറഞ്ഞ് രാജീവ് ഗാന്ധി സിഖുകാരുടെ കൂട്ടക്കൊലയെ ന്യായീകരിച്ചു. ശ്രീലങ്കയിലേക്ക് ഇന്ത്യൻ സൈന്യത്തെ അയച്ച വിവരക്കേട് കാണിച്ച രാജീവ് ഗാന്ധിയെ LTTE ഭീകരർ വധിച്ചു. പിന്നീട് ഭാര്യ സോണിയ ഗാന്ധി മൻമോഹൻ സിങ് എന്ന പാവയെ വെച്ച് 10 വർഷം ഭരിച്ചു. ഇപ്പോൾ നാലാം തലമുറ പപ്പുമോൻ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാവണം. ആടിൻറെ തൂങ്ങിക്കിടക്കുന്ന അവയവം ഇപ്പോൾ വീഴും, എടുത്തു തിന്നാം എന്ന മനോരാജ്യത്തിൽ പിന്നാലെ നടക്കുന്ന, ജനാധിപത്യത്തിൽ വിശ്വാസമില്ലാത്ത കമ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും കോൺഗ്രസ്സിന്റെ പിന്നാലെ നടക്കുന്നു. ഇപ്പൊ കിട്ടും!
പുല്ലുപോലും മുളയ്ക്കാത്ത സ്ഥലങ്ങൾ നമുക്കെന്തിന് എന്ന് പറഞ്ഞ് പ്രധാനമന്ത്രി നെഹ്റു എത്രയോ ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശങ്ങൾ ചൈനക്ക് വിട്ടുകൊടുത്തു. UN സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യക്ക് ലഭിക്കുമായിരുന്ന വീറ്റോ അധികാരമുള്ള സ്ഥിരാംഗത്വം നെഹ്റു ചൈനക്ക് ദാനം ചെയ്തു. ഇന്ത്യൻ അതിർത്തിയിൽ നിന്ന് വെറും 20 കിലോമീറ്റർ മാത്രം ദൂരെയുള്ള കച്ചത്തീവ് എന്ന ദ്വീപ് ശ്രീലങ്കക്ക് വിട്ടുകൊടുത്തു. ഇപ്പോൾ അത് ഇന്ത്യക്ക് വൻഭീഷണി ഉയർത്തുന്ന ചൈനീസ് സൈനിക താവളമാണ്.
https://youtu.be/s3vokN_zOPA
Essential Service Maintenance Act (ESMA), Maintenance of International Security Act (MISA), Defence of India Rules (DIR), Citizenship Act 1955, Armed Forces Special Powers Act (AFSPA 1958), Prevention of Money Laundering Act (PMLA 2002), Terrorist And Disruptive Activities Act (TADA 1985), Unlawful Activities (Prevention) Act (UAPA 1967) എന്നീ നിയമങ്ങൾ കൊണ്ടുവന്നത് കോൺഗ്രസ്സ് സർക്കാരാണ്.
2014 മുതൽ മോദി സർക്കാർ രാജ്യം ഭരിക്കുന്നു. രാഷ്ട്രീയ തലത്തിലെ അഴിമതിക്ക് കടിഞ്ഞാൺ വീണു. രാജ്യത്തിന്റെ സമ്പത്തും വരുമാനവും നിർമ്മാണ, വികസന, ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. കള്ളപ്പണക്കാരേയും, അഴിമതിക്കാരേയും, രാജ്യദോഹികളേയും, ഭീകരരേയും പിടികൂടി ജയിലിലടക്കുന്നു. ജനങ്ങൾ സ്വൈരജീവിതം നയിക്കുന്നു. പതിറ്റാണ്ടുകളായി ഭീകരരുടെയും പാകിസ്താൻ ഏജൻറുമാരുടേയും വിഹാരകേന്ദ്രമായിരുന്ന കശ്മീർ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്. ജമ്മു കശ്മീരിലെ ജനങ്ങൾ ഇപ്പോൾ സമാധാനമായി ജീവിക്കുന്നു. അവിടെ വികസനം വരുന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കി. മുത്തലാഖ് നിരോധിച്ചു. പൗരത്വ ഭേദഗതി നിയമം (CAA) ഉണ്ടാക്കി പ്രാബല്യത്തിൽ കൊണ്ടുവന്നു. പോപ്പുലർ ഫ്രൻട് പോലുള്ള ഭീകര സംഘടനകളെ നിരോധിച്ചു. ഏകീകൃത സിവിൽ കോഡ് (UCC) വരും. ഇതൊന്നും ഇനി ആർക്കും റദ്ദാക്കാനോ തടയാനോ കഴിയില്ല.
ഇന്ത്യ സാമ്പത്തികമായും സൈനികമായും ലോകത്തിലെ ഒരു വൻ ശക്തിയായി വളർന്നു. 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലും ബിജെപി നയിക്കുന്ന NDA സർക്കാർ അധികാരത്തിൽ വരട്ടെ.
കള്ളപ്പണക്കാർക്കും, അഴിമതിക്കാർക്കും, രാജ്യദ്രോഹികൾക്കും, ഭീകരർക്കും, ജനാധിപത്യത്തിൽ വിശ്വസിക്കാത്ത കപട ജനാധിപത്യ വാദികൾക്കും, കപട മതേതരവാദികൾക്കും,!ഹിന്ദു ഉന്മ്മൂലന വാദികൾക്കും   അത്ര ജനാധിപത്യം മതി. ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമോ, കമ്യൂണിസ്റ്റ് രാജ്യമോ ആവാതെ നോക്കേണ്ടത് ഓരോ ഇന്ത്യൻ പൗരൻറേയും കടമയാണ്. അതിനുള്ള അവസരമാണ് ഈ വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ്.News Desk Kaladwani News ..8921945001.