ആർ ആരോട് പറയാൻ അല്ലെങ്കിൽ ചോദിക്കാനെന്ന് പൊതുജനം….
ചെറിയ മഴയുണ്ടായാൽ പോലും സ്ഥായിയായ വെള്ളക്കെട്ടും യാത്രാ ദുരിതവുമാണിവിടെ.വർക്കല ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ കരവാരം ജംഗ്ഷനോട് ചേർന്നാണ് വെള്ളക്കെട്ട് .ചിത്രം കാണുക. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് ഇതുമൂലം പ്രയാസങ്ങളേറെയാണ്.വിവിധ അധികാരികളോട് ജനം പരാതി പറഞ്ഞു മടുത്തു. ഓരോ തെരഞ്ഞെടുപ്പിലും രാഷ്ട്രീയക്കാർ വാഗ്ദാനം വിളമ്പും. പാലം കടക്കുവോളം നാരായണ .. അത് കഴിഞ്ഞാൽ ങേ .ഹെ …!അധികൃത അനാസ്ഥ വെടിഞ് അടിയന്തിര നടപടി പ്രതീക്ഷിക്കുന്നു.