അധ്യാപകർക്ക് കൂട്ടത്തോടെ കൊവിഡ്; കുറങ്ങപ്പള്ളി ഗവ: വെൽഫയർ എൽ പി സ്കൂൾ അടച്ചു:

അധ്യാപകർക്ക് കൂട്ടത്തോടെ കൊവിഡ്; കുറങ്ങപ്പള്ളി ഗവ: വെൽഫയർ എൽ പി  സ്കൂൾ അടച്ചു:

അധ്യാപകർക്ക് കൂട്ടത്തോടെ കൊവിഡ്; കുറങ്ങപ്പള്ളി ഗവ: വെൽഫയർ എൽ പി സ്കൂൾ അടച്ചു:

കൊല്ലം: അധ്യാപകർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചതിനെ തുടർന്ന് കൊല്ലം ജില്ലയിലെ ഒരു എൽ പി സ്കൂൾ അടച്ചു. ഓച്ചിറ കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൻ്റെ കീഴിലുള്ള കുറങ്ങപ്പള്ളി ഗവ: വെൽഫയർ എൽ പി സ്കൂളാണ് അടച്ചത്.

നാല് അധ്യാപകരാണ് ഈ സ്കൂളിലുള്ളത്. ഇതിൽ മൂന്ന് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഒരു അധ്യാപികക്ക് പനിയെ തുടർന്നുള്ള പരിശോധനയിൽ കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് മറ്റ് അധ്യാപകരും പരിശോധന നടത്തുകയായിരുന്നു.അധ്യാപകരുടെ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.