ന്യൂഡൽഹി: ഡൽഹിയിലെ അനധികൃത കോളനികളില്‍ താമസിക്കുന്നവര്‍ക്ക് ഉടമസ്ഥാവകാശം നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. ഡൽഹിയിലെ ഏകദേശം 1800 ഓളം കോളനികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം നാല്‍പ്പത് ലക്ഷത്തോളം പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. കോളനികളിലെ താമസക്കാര്‍ക്ക് പുതിയ വീടുകള്‍ നിര്‍മിക്കാനായി ഇനി ലോണെടുക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ ഭൂമിയായാലും സ്വകാര്യ ഭൂമിയായാലും അവിടെ താമസിക്കുന്ന ജനങ്ങള്‍ക്ക് ഉടമസ്ഥാവകാശം ലഭിക്കുമെന്നും കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് പൂരി അറിയിച്ചു
ഈ തീരുമാനത്തിന് പിന്നില്‍ യാതൊരു രാഷ്ട്രീയവും ഇല്ലെന്നും ജനനന്മ മാത്രമാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോളനികളിലെ താമസക്കാര്‍ക്കായി പാര്‍ക്കുകള്‍, വൈദ്യുതി, ഓവുചാലുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായകമായ പ്രഖ്യാപനം.കടപ്പാട്…ഈസ്റ്റ് കോസ്ററ് ഡെയിലി: