ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു മേജർക്ക് വീരമൃത്യൂ. ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരുക്കേറ്റു. ഇവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് പട്രോളിംഗിനിറങ്ങിയ സൈനിക വാഹനവ്യൂഹത്തിനുനേരെ ഭീകരർ ആക്രമണം നടത്തിയത്.കൂടുതൽ സൈന്യം സ്ഥലത്തെത്തി രക്ഷപ്പെട്ട ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കി.