അനന്ത ..ഗോവിന്ദ ആയപ്പോൾ.. കമ്മിയിഴഞ്ചാൻ നഗരസഭയിൽ പൊലിഞ്ഞതു ഒരു മനുഷ്യജീവൻ:
തിരുവനന്തപുരം: ജോയിയുടെ ദാരുണ മരണം ,ഒരു പ്രകാരത്തിൽ ഒരു നരഹത്യയല്ലേ. ? ഇതോടെ തിരുവനന്തപുരം കമ്മിയിഴഞ്ചാൻ നഗരസഭയിൽ മനുഷ്യ ജീവന് എന്ത് വില എന്ന ചോദ്യമുയരുന്നു. ഇല്ലെങ്കിൽ നഗരസഭ സംരക്ഷിക്കേണ്ട ജനജീവനെങ്ങനെ നഗരസഭയുടെ സെപ്റ്റിക്ക് ടാങ്ക് ആക്കി മാറ്റിയ ആമയിഴഞ്ചാൻ തോട്ടിൽ ഹോമിക്കപ്പെട്ടു. ഇപ്പോൾ ആരൊക്കെ ഈ വിഷയത്തിൽ എന്ത് കേസെടുത്താലും അതെല്ലാം ഒടുവിൽ ചെപ്പടി വിദ്യയായി മാറുമെന്നതിൽ സംശയമില്ല.
ഈ വിഷയത്തിൽ നഗരസഭാ മേയർ ആര്യാ രാജേന്ദ്രന്റെ പല നിലപാടുകളും ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. അവരുടെ അഹങ്കാരം, ധാർഷ്ട്യം ,അറിവില്ലായ്മ ,കെടുകാര്യസ്ഥത,അടിമുടി അഴിമതി ഇവയൊക്കെ ഇവർ അലങ്കാരമായി കൊണ്ട് നടക്കുകയാണ്. അതുകൊണ്ടു തന്നെ ജോയിയുടെ അപകടമരണത്തെ ജനങ്ങൾ നരഹത്യയായി അപലപിക്കപ്പെടുന്നു. അതിനവരെ ആർക്കും കുറ്റം പറയാനാകില്ല.
ആമയിഴഞ്ചാൻ മാലിന്യ തൊട്ടിയിലെ അഥവാ നഗരസഭാ സെപ്റ്റിക്ക് ടാങ്കിലെ തുള്ളിവെള്ളത്തിൽ പോലും കൈ തൊടാൻ അറക്കുമ്പോൾ പല വിഭാഗങ്ങളെ പ്രതിനിധീകരിച്ചെത്തിയ തിരച്ചിൽ സംഘങ്ങൾ കൈയും മെയ്യും മറന്നു അപകടത്തിൽ പെട്ടയാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ,മറുവശത്ത് ഇതു ഞങ്ങളുടെ കുപ്പിയും മാലിന്യവുമല്ല റെയിൽവേയുടെ കുപ്പിയാണ് എന്നും പറഞ്ഞു മാധ്യമങ്ങളോട് ഊറ്റവും അരിശവും കൊള്ളുന്ന മേയർ ഒടുവിൽ കള്ളക്കരച്ചിൽ നടത്തി രക്ഷപ്പെടാനുള്ള അടവെടുത്തെങ്കിലും അതിലും വിജയിച്ചില്ല. മരണമടഞ്ഞ ജോയിയുടെ ബന്ധുക്കളും ,ഈ കള്ളക്കരച്ചിൽ എന്തിനെന്നായിരുന്നു പ്രതികരിച്ചത്.ഇത്രയും അറിവും വിവരവും മനുഷ്യത്വമില്ലാത്തവരെയാണോ നഗര മാതാവാക്കുന്നതെന്ന ചോദ്യവും ഇതിനിടയിൽ ഉയർന്നു കേട്ടിരുന്നു വെന്നതും ഒരു സത്യ കഥയായിരിക്കെ “ഈ കുപ്പികളൊന്നും നഗരസഭയുടേതല്ല.. എല്ലാം റയിൽവെയുടെ നീര കുപ്പികളാണ് ” എന്ന് തടിതപ്പാൻ വേണ്ടി ബാലിശമായി പറയുന്ന മേയർ അവരുടെ എല്ലാവിധ അധികാരങ്ങളിൽ നിന്നും ഒളിച്ചോടുകയല്ലേ ചെയ്തത്.
അങ്ങനെ ബാഴ്‌സലോണയെന്ന സ്വപ്നം ,സ്വപ്നങ്ങളിൽ മാത്രം അവശേഷിക്കുമ്പോൾ..ബാഴ്‌സലോണയെ എഴുന്നള്ളിച്ചു കൊണ്ട് വന്ന മഹാനെയും നാലയലത്തെങ്ങും കാണാനായില്ലെന്നത് മറ്റൊരു വസ്തുത.
ഒക്കെ ഗോവിന്ദയും ശശിയുമായി.
ചുരുക്കത്തിൽ ആരോരും കാണാനും കേൾക്കാനും ഇല്ലാത്ത കമ്മിയിഴഞ്ചാൻ നഗരസഭയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണിയായ ഒരു പാവം മനുഷ്യന്റെ ജീവനും…
https://youtu.be/Xvv1PWgzgyk?si=bvmg4GtEJ2WpPLd1 (see the you tube)
ദൈവം പോലും മാപ്പ് തരില്ല..ഈ അഴിമതി രാഷ്ട്രീയത്തിന് ,
ന്യൂസ് ഡെസ്ക് കലാധ്വനി ന്യൂസ്.8921945001.