അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മറുപടി നൽകാൻ വൈകി; രാഹുൽ ഗാന്ധിക്ക് 500 രൂപ പിഴ:

അപകീർത്തിപ്പെടുത്തിയെന്ന കേസിൽ  മറുപടി നൽകാൻ വൈകി; രാഹുൽ ഗാന്ധിക്ക് 500 രൂപ പിഴ:

അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മറുപടി നൽകാൻ വൈകി; രാഹുൽ ഗാന്ധിക്ക് 500 രൂപ പിഴ:

അപകീർത്തിപ്പെടുത്തിയെന്ന ഹർജിക്ക് മറുപടി നൽകാൻ വൈകിയതിന് രാഹുൽ ഗാന്ധിക്ക് പിഴ. മഹാരാഷ്ട്രയിലെ താനെ കോടതിയാണ് പിഴ ചുമത്തിയത്. ആർഎസ്എസുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിലായിരുന്നു ഹർജി.

രണ്ടര വര്ഷത്തോളമായിട്ടും അതായത് 881 ദിവസം കഴിഞ്ഞിട്ടും രാഹുൽ ഗാന്ധി നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്നായിരുന്നു കോടതി നടപടി.രാഹുൽ ഗാന്ധി എംപി സ്ഥിരമായി ഡൽഹിയിൽ താമസിക്കുന്നതാണ്. കൂടാതെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി നിരന്തരം യാത്ര ചെയ്യുന്നതിനാലാണ് മറുപടി നൽകാൻ കാലതാമസം എടുത്തതെന്ന് അഭിഭാഷകൻ കോടതിയെ ബോധ്യപ്പെടുത്തിയെങ്കിലും രാഹുൽ ഗാന്ധിയുടേത് ഗുരുതര അലംഭാവം ആണെന്ന് കോടതി അഭിപ്രായപ്പെട്ടപ്പോൾ അഭിഭാഷകൻ രാഹുൽ ഗാന്ധിക്ക് വേണ്ടി മാപ്പപേക്ഷ എഴുതി നൽകി .

 

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ആർഎസ്എസിന് പങ്കെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയാണ് ഹർജി. ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ആർഎസ്എസ് പ്രവർത്തകൻ വിവേക് മങ്കേരേക്കർ കോടതിയെ സമീപിച്ചത്. ഇതിൽ മറുപടി നൽകാൻ വൈകിയതിനാണ് രാഹുൽ ഗാന്ധിക്ക് പിഴശിക്ഷ വിധിച്ചത്.

വാൽകഷണം: ആരെയും അപകീർത്തിപ്പെടുത്തുക എന്നത് ഈ മാന്യ വ്യക്തിയുടെ സ്ഥിരം തൊഴിലാണ്. പ്രധാനമന്ത്രി പദവും ഉരുവിട്ട് നടക്കുന്നയാളിന് സമൂഹത്തോട് ഒരു സാമാന്യ മര്യാദയെങ്കിലും ഉണ്ടാകേണ്ടതാണ്.News desk kaladwani news.8921945001.