അപമാനഭാരത്താൽ തല താഴ്ത്തണം; കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതികരിച്ച് കെ.എസ് ചിത്ര:
എറണാകുളം: കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടർ കൂട്ടബലാത്സഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ഗായിക കെഎസ് ചിത്ര. എല്ലാ ഭാരതീയരും അപമാനത്താൽ തല കുനിയ്ക്കണം എന്ന് ചിത്ര പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ചിത്രയുടെ പ്രതികരണം.
https://youtube.com/shorts/HUHI2YnZYak?si=lhrR3ll67c87vmUh
ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ഡോക്ടറുടെ കൊലപാതകവും, തെളിവ് നശിപ്പിക്കലുമെല്ലാം വാർത്തയിലൂടെ അറിഞ്ഞപ്പോൾ വലിയ ഞെട്ടലാണ് ഉണ്ടായത് എന്ന് ചിത്ര പറഞ്ഞു. എല്ലാ ഭാരതീയരും അപമാനത്തിൽ തല താഴ്ത്തണം. വർഷങ്ങൾക്ക് മുൻപ് ഡൽഹിയിലെ നിർഭയ്ക്ക് സംഭവിച്ചതിനെക്കാൾ ക്രൂരതയാണ് ഉണ്ടായത്. കേസിന്റെ അന്വേഷണം നേരിട്ട് നിരീക്ഷിക്കണം എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണ്. എല്ലാവർക്കും നീതി ഉറപ്പാക്കണം. പെൺകുട്ടിയുടെ ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രവർത്ഥിക്കുന്നുവെന്നും ചിത്രകൂട്ടിച്ചേർത്തു.
രാജ്യത്തെയാകെ നടുക്കുന്ന സംഭവം ഉണ്ടായി ദിവസങ്ങൾ പിന്നിട്ടിട്ടും കേരളത്തിൽ നിന്നുള്ള സെലിബ്രിറ്റികളോ ആക്ടിവിസ്റ്റുകളോ പ്രതികരിച്ചിരുന്നില്ല. ഇതിനിടെ ചിത്ര നടത്തിയ പരാമർശം ഏറെ ശ്രദ്ധേയമായിട്ടുണ്ട് .News Desk Kalawani News..8921945001.