ന്യൂഡൽഹി : ഇന്ത്യന്‍ വിംഗ് കമാണ്ടർ അഭിനന്ദൻ വര്‍ദ്ധമാനെ വിട്ടയച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന സമ്മർദ്ദം പാകിസ്ഥാനു മേൽ ഉണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .ഗുജറാത്തിലെ പത്താനില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അഭിനന്ദനെ പാകിസ്ഥാൻ സൈന്യം കസ്റ്റഡിയിലെടുത്തതിന്റെ തൊട്ടടുത്ത ദിവസം അമേരിക്ക പാകിസ്ഥാനു നൽകിയ സന്ദേശം ഇങ്ങനെയായിരുന്നു .‘ അഭിനന്ദനെ ഉടൻ വിട്ടയക്കണം,വൈകരുത് . മോദി തയ്യാറാക്കിയിരിക്കുന്നത് 12 മിസൈലുകളാണ് ,ചിലപ്പോൾ ആക്രമിച്ചേക്കാം ,തടയാനാകില്ല ‘ എന്നതായിരുന്നു.അങ്ങനെയാണ് അഭിനന്ദനെ രണ്ടാം ദിവസം തന്നെ വിട്ടയക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്.
ഇത് അമേരിക്കൻ നയതന്ത്ര പ്രതിനിധികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.സമയമാകുമ്പോള്‍ ഇതിനെക്കുറിച്ചെല്ലാം കൂടുതൽ വെളിപ്പെടുത്തും .പക്ഷെ ഒരു കാര്യം ഉറപ്പാണ് പ്രധാനമന്ത്രി ആയാലും ഇല്ലെങ്കിലും ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ ഭീകരർ , ഇതിലൊരാളെ ജീവിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. (courtesy : Janam TV news)