അയിരൂർ പോലീസ് സ്റ്റേഷൻ പത്താം വർഷത്തിലേക്ക്; ആശംസകളോടെ കലാധ്വനി ന്യൂസ്:

അയിരൂർ പോലീസ് സ്റ്റേഷൻ പത്താം വർഷത്തിലേക്ക്; ആശംസകളോടെ കലാധ്വനി ന്യൂസ്:

അയിരൂർ പോലീസ് സ്റ്റേഷൻ പത്താം വർഷത്തിലേക്ക്; ആശംസകളോടെ കലാധ്വനി ന്യൂസ്:

വർക്കല:അയിരൂർ പോലീസ് സ്റ്റേഷൻ രൂപീകൃതമായിട്ട് ഇന്നേക്ക് ജൂൺ ഇരുപതിന് പത്താം വർഷത്തിലേക്ക് കടക്കുകയാണ്. ഏറെ പരിമിതികൾക്കിടയിലും ഇത്രയും കാലം സ്തുത്യർഹമായ സേവനം കാഴ്ച വെച്ച, ജനങ്ങളുടെ ആദരം ഏറ്റുവാങ്ങിയ ഒരു മാതൃകാ പോലീസ് സ്റ്റേഷൻ ആണ് അയിരൂർ പോലീസ് സ്റ്റേഷൻ എന്നതിൽ പ്രശംസ അർഹിക്കുന്നു.

ഒരു സാമൂഹ്യ വിരുദ്ധ പ്രദേശമായിരുന്ന, മാത്രവുമല്ല ഏറ്റവുമധികം കോളനിപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന, ഇവിടത്തെ ക്രമസമാധാന പാലന പ്രക്രിയ ആദ്യകാലങ്ങളിൽ ഒരു ബാലികേറാമല തന്നെയായിരുന്നു.എന്നാൽ ഇത് നിയന്ത്രിക്കുന്നതിൽ ഇവിടേയ്ക്കാദ്യമെത്തിയ ഇൻസ്‌പെക്ടർ പ്രശാന്ത് കൈക്കൊണ്ട നടപടിക്രമങ്ങൾ ജനങ്ങളിന്നും ആദരവോടെ ഓർക്കുന്നു. അയിരൂർ പോലീസ് സ്റ്റേഷനെ ഒരു ജനകീയ പോലീസ് സ്റ്റേഷൻ ആക്കി മാറ്റി എടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. രാജ്യാന്തര പ്രാധാന്യമുള്ള പല കേസുകൾക്കും ഈ സ്റ്റേഷൻ മേഖല വേദിയായിട്ടുണ്ട്.

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷന് പരിമിതികൾ ഏറെയാണ്.കുടുസ്സ് മുറികൾ ,മഴപെയ്താൽ ചോർന്നൊലിക്കും.എല്ലാവിധ പരിമിതികൾക്കിടയിലും മഹാമാരിയായ കോവിഡ് പ്രതിരോധമുൾപ്പെടെ മികച്ച പ്രവർത്തനമാണ് അയിരൂർ പോലീസ് സ്റ്റേഷൻ കാഴ്ച വെച്ചതെന്ന് നിസംശയം പറയാം.പത്താം വർഷത്തിലേക്ക് പദമൂന്നുന്ന അയിരൂർ പോലീസ് സ്റ്റേഷനും, S H O ഗോപകുമാർ, സ്റ്റേഷൻ S I  രാജേഷ് പി, സഹ: പോലീസ് ഓഫീസർമാർ ,പൗരാവലി തുടങ്ങി എല്ലാവർക്കും എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു.Chief editor…kaladwani magazine & kaladwaninews.com