അര്ണാബിന് ജാമ്യം അനുവദിച്ചു.
റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ജാമ്യം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അർണബിന്റേത് തീവ്രവാദ കേസല്ലെന്നും സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കാനാകില്ലെന്നും കോടതി അറിയിച്ചു.
മഹാരാഷ്ട്രാ സർക്കാരിന്റേയും ബോംബൈ ഹൈക്കോടതിയുടേയും നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ അർണബ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നിരീക്ഷണം.
മാദ്ധ്യമ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നുവെന്നും അടിയന്തരാവസ്ഥയ്ക്ക് സമമെന്നുമായിരുന്നു ഇതേക്കുറിച്ചുയർന്നുവന്ന പ്രതികരണങ്ങൾ.