അറസ്റ്റിൽ കൂസലില്ലാതെ എൽസി; നിയമങ്ങളെയും ചട്ടങ്ങളെയും നോക്കുകുത്തികളാക്കി പാർട്ടി അനുഭാവികൾക്ക് ജോലി നൽകാനും സംരക്ഷിക്കാനും ഒരു സർക്കാരുള്ളപ്പോൾ ഇവരാരെ പേടിക്കാൻ… അല്ലെങ്കിൽ എന്തിനു വേവലാതിപ്പെടണം:
പഠിപ്പോ…? അതെന്തിനാണ് ..?അതിന്റെ ആവശ്യകതയെന്താണ് …? കഷ്ടപ്പെട്ട് പഠിച്ച് ഡിഗ്രികൾ നേടാൻ പ്രയാസപ്പെടുന്ന സമയത്ത് ഇവിടത്തെ ഭരണകക്ഷി പാർട്ടിയിൽ ഒരു മെമ്പർഷിപ്പെടുത്തു രണ്ടു സിന്ദാബാദ് വിളിച്ചിരുന്നെങ്കിൽ ഇന്ന് ഏതെങ്കിലും സർവകലാശാലയുടെ വി സി ആയിഇരുന്ന് സബ്‌ജക്റ്റും പ്രെഡിക്കറ്റും ഇല്ലാതെ കത്തെഴുതി കളിക്കാമായിരുന്നു എന്ന കാര്യം ഒരുപക്ഷെ ആരും ഓർത്തിട്ടുണ്ടാവില്ല.
അറസ്റ്റു ചെയ്തിട്ടും യാതൊരു കൂസലില്ലായ്മയും കാണിക്കണമെങ്കിൽ അതിനു പിന്നിൽ ഒരു കാരണമുണ്ടാകും. അത് മറ്റൊന്നുമല്ല…. അവർക്കറിയാം … ഇതുപോലെ മറ്റെത്രയോ പഠിപ്പും പാഠവവും ഇല്ലാത്തവർ മറ്റെവിടങ്ങളിലൊക്കെ കയറി അവർക്കു മുകളിലും താഴെയുമൊക്കെയായി ഇരിപ്പുണ്ടെന്ന കാര്യം.!! ഇവർ ഇതൊക്കെ വിളിച്ച് കൂവാതിരിക്കണമെങ്കിൽ ഇവരെയൊക്കെ സംരക്ഷിക്കേണ്ട ബാധ്യതയും പാർട്ടിക്കും സര്കാരിനുമാണെന്ന ഹുങ്കാണ് ഈ കൂസലില്ലായ്മക്കുള്ള കാരണമായി കാണേണ്ടത് …. അതല്ലാതെ മറിച്ചൊരു അഭിപ്രായമുണ്ടോ നിഷ്കളങ്കരെ നിങ്ങൾക്ക് …?
സത്യസന്ധമായ വാർത്തകൾ kaladwani യിലേക്ക് വാട്ട്സ്ആപ്പ് ചെയ്യാം..9037259950