അവർ കൊടും ഭീകരർ തന്നെ ; ഹാഫീസ് സയ്ദ് ,ദാവൂദ് ,മസൂദ് അസർ എന്നിവരെ ഭീകരരായി പ്രഖ്യാപിച്ച ഇന്ത്യൻ നടപടിയെ പിന്തുണച്ച് അമേരിക്ക:

അവർ കൊടും ഭീകരർ തന്നെ ; ഹാഫീസ് സയ്ദ് ,ദാവൂദ് ,മസൂദ് അസർ എന്നിവരെ ഭീകരരായി പ്രഖ്യാപിച്ച ഇന്ത്യൻ നടപടിയെ പിന്തുണച്ച് അമേരിക്ക:

വാഷിംഗ്ടൺ ; യു‌എ‌പി‌എ നിയമ ഭേദഗതി പ്രകാരം മസൂദ് അസർ, ഹാഫിസ് സയീദ്, സഖി ഉർ റഹ്മാൻ ലഖ്വി, ദാവൂദ് ഇബ്രാഹിം എന്നിവരെ ഭീകരരായി പ്രഖ്യാപിച്ച ഇന്ത്യയുടെ നടപടിയെ പിന്തുണച്ച് അമേരിക്ക.ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പൂർണ പിന്തുണ നൽകുന്നു . ഇവരെ ഭീകരരായി പ്രഖ്യാപിക്കാൻ നിയമം ഭേദഗതി വരുത്തിയത് ഭീകരവാദത്തിനെതിരായ യു.എസിന്റെയും ഇന്ത്യയുടെയും നീക്കത്തിന് തുണയാകും – സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ അസിസ്​റ്റന്റ് സെക്രട്ടറി ആലീസ് ജി.വെൽസ് അറിയിച്ചു.

വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥ അടങ്ങുന്ന പുതിയ നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയിരുന്നു. ഇത് നിയമമായാലുടൻ ഹാഫിസ് സയീദ് തുടങ്ങിയവരെ ഭീകരരായി പ്രഖ്യാപിക്കാനുള്ള നടപടി നേരത്തെ തന്നെ ആരംഭിച്ചിരുന്നു.courtesy…janam