അസാനി ചുഴലിക്കാറ്റ്: ആന്ധ്രാതീരങ്ങളില്‍ ശക്തമായ മഴ… റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:
ഹൈദരാബാദ്: അസാനി ചുഴലിക്കാറ്റ് തീരം തൊടാനിരിക്കേ, ആന്ധ്രയുടെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്.
നിലവില്‍ മച്ചിലിപ്പട്ടണത്ത് നിന്ന് 60 കിലോമീറ്റര്‍ അകലെ തെക്ക്- തെക്കുകിഴക്കന്‍ മേഖലയിലാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. അടുത്ത മണിക്കൂറുകളില്‍ വടക്കുപടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങി ചുഴലിക്കാറ്റ് ആന്ധ്രയുടെ തീരങ്ങളില്‍ തൊടാനാണ് സാധ്യത.
അതിനിടെ അസാനി ചുഴലിക്കാറ്റ് ഇന്ന് ദുര്‍ബലമായേക്കുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു. വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.