ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കൺവെൻഷൻ സെന്ററിന് ഒടുവിൽ പ്രവർത്തന അനുമതി ലഭിച്ചു.അസിസ്റ്റന്റ് ടൗൺ പ്ലാനറുടെ ശുപാർശകൾ അംഗീകരിച്ചുകൊണ്ടാണ് സെന്ററിന് പ്രവർത്തനാനുമതി ലഭിച്ചത് .തദ്ദേശസ്വയംഭരണ അഡിഷണൽ ചീഫ് സെക്രട്ടറി ആണ് ഇത് സംബംധ്ധിച്ച ഉത്തരവ് നൽകിയത് .
പരിഹരിക്കാവുന്ന നിസ്സാര കാര്യങ്ങളാണ് ഈ വിഷയത്തിൽ ഉണ്ടായിട്ടുള്ളതെന്നാണ് ഇതിൽനിന്ന് മനസിലാകുന്നത് .
പതിനഞ്ചുകോടി രൂപ ചിലവിട്ട് പ്രവാസി വ്യവസായിയായ സാജൻ {48 }നിർമ്മിച്ച കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകാത്തതിന്റെ
മനോവിഷമത്തിൽ ജൂൺ പതിനെട്ടിനാണ് സാജൻ ആത്മഹത്യ ചെയ്തത് .