ന്യൂഡൽഹി ; പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം നാളെ ആരംഭിക്കുന്നു. എന്നാൽ ലോക്സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനാകാതെ ആശങ്കയിൽ കോൺഗ്രസ് . സമ്മേളനം ആരംഭിക്കും മുൻപ് നേതാവിനെ നിശ്ചയിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും, ഇപ്പോൾ സ്പീക്കർ തെരഞ്ഞെടുപ്പ് കഴിയട്ടെ എന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്
ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷം പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് രാഹുൽ പിന്മാറിയിട്ടില്ലെനാണ് നേതാക്കൾ പറയുന്നത് . അതുകൊണ്ട് തന്നെ നേതൃ സ്ഥാനം ഏറ്റെടുക്കാനും രാഹുൽ തയ്യാറായിട്ടില്ല . നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടി സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു . എന്നാൽ രാഹുലിന്റെ നിസഹകരണം സോണിയയെ വലയ്ക്കുന്നു .
ഒരു വശത്ത് കൂട്ട തോൽവിയുടെ ആഘാതം മറുവശത്ത് പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ തയാറാകാത്തതും . പാർട്ടിയിൽ കക്ഷി നേതാവാകാൻ പറ്റിയ നേതാക്കളില്ലാത്തതും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു . ഇതോടെ കക്ഷി നേതാവില്ലാതെയാകും കോൺഗ്രസ് ആദ്യ ലോക് സഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് ഉറപ്പായിട്ടുണ്ട് .