കണ്ണൂര്‍ ; പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാധ്യക്ഷയെ പരസ്യമായി വിമര്‍ശിച്ച് സി.പി.എം. നേതാവ് പി. ജയരാജന്‍.
ജനപ്രതിനിധികള്‍ക്ക് നഗരസഭ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനായില്ലെന്നും , നഗരസഭ അധ്യക്ഷ പറഞ്ഞാല്‍പോലും കേള്‍ക്കാത്ത സെക്രട്ടറിയാണ് ആന്തൂരിലേതെന്നും പി.ജയരാജന്‍ പറഞ്ഞു. പി.കെ. ശ്യാമള വേദിയിലിരിക്കെയായിരുന്നു ജയരാജന്റെ വിമര്‍ശനം.
ധര്‍മ്മശാലയില്‍ സി.പി.എം. സംഘടിപ്പിച്ച വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കാണ് പൂര്‍ണഅധികാരം. ജനപ്രതിനിധികള്‍ക്ക് അക്കാര്യത്തില്‍ ഒരു ഇടപെടലും നടത്താനാകില്ല. എന്നാല്‍ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ട് നടക്കുകയല്ല വേണ്ടത്- പി. ജയരാജന്‍ പറഞ്ഞു.(വാർത്ത ..കടപ്പാട്: ജനം)