ആപ്പ് നിരോധനം റദ്ദ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ചൈന:ചൈന മുട്ടുമടക്കുന്നതിന്റെ തുടക്കമാണോ..വിശ്വസിക്കാനാവില്ല

ആപ്പ് നിരോധനം റദ്ദ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ചൈന:ചൈന മുട്ടുമടക്കുന്നതിന്റെ തുടക്കമാണോ..വിശ്വസിക്കാനാവില്ല

ആപ്പ് നിരോധനം റദ്ദ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ചൈന: ചൈന മുട്ടുമടക്കുന്നതിന്റെ തുടക്കമാണോ..വിശ്വസിക്കാനാവില്ല:

ഡല്‍ഹി: ചൈനീസ് ആപ്പുകള്‍ നിരോധിച്ച നടപടിയില്‍ നിന്നും ഇന്ത്യ പിന്തിരിയണമെന്ന ആവശ്യവുമായി ചൈന. ഇന്ത്യ എടുത്ത നിരോധന നടപടി തെറ്റാണെന്നും അത് ചൈനീസ് കമ്പനികളുടെ നേർക്കുള്ള ഇന്ത്യയുടെ ‘മനഃപൂർവ്വമുള്ള കൈകടത്തലാണെ’ന്നുമാണ് ചൈന ആരോപിക്കുന്നത്.അതിനാൽ ഇന്ത്യയുടെ തീരുമാനം മാറ്റണമെന്ന് അവർ ആവശ്യപ്പെടുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എന്നാൽ ചൈനീസ് സംരംഭകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി ‘എല്ലാ നടപടികളും സ്വീകരിക്കു’മെന്നും ചൈന പറയുന്നു.

ഇത് ഇന്ത്യയ്ക്ക് മുന്നിലുള്ള ചൈനയുടെ മുട്ടുമടക്കലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇന്ത്യയുടെ ആപ്പ് നിരോധനം ചൈനീസ് സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
ഏതു രാജ്യത്തും എവിടെയും കേറി ആക്രമണം നടത്താമെന്ന ചൈനയുടെ സ്വേച്‌ഛാപരമായ ഹുങ്കാണ് മാറേണ്ടത്.

വാൽക്കഷണം : ചൈനയുടെ വിഷവസ്തുക്കൾ ഇന്ത്യയിൽ വിറ്റു ലാഭം കൊയ്ത് …ഇന്ത്യയെ തന്നെ കാരണം കൂടാതെ ആക്രമിക്കാനുള്ള കാട്ടാള രീതി ചൈന കൈക്കൊണ്ടപ്പോൾ ; ഭാരത സർക്കാരും, ഭാരതത്തെ സ്നേഹിക്കുന്ന ഇവിടത്തെ ജനങ്ങളും ,കച്ചവട സമൂഹവും അങ്ങനൊരു തീരുമാനം കൈക്കൊണ്ടത് ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കാൻ വേണ്ടി കൂടിയാണ് എന്ന തിരിച്ചറിവാണ് ചൈനക്ക് ഇപ്പോഴെങ്കിലും ഉണ്ടാകേണ്ടിയിരുന്നത്.ലോകത്തിന് വിശ്വസിക്കാൻ പറ്റുന്ന രാജ്യമാണ് ചൈനയെന്ന് കൂടി തെളിയിക്കേണ്ടിയുമിരിക്കുന്നു .chief editor