ആയുസ്സ് തീര്‍ന്നതിനാൽ മുല്ലപ്പെരിയാര്‍ ഡാം ഏതു നിമിഷവും പൊട്ടുമെന്ന നിലയിൽ; സർക്കാർ അത് കണ്ടില്ലെന്നു നടിച്ചാൽ ജനം സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി പി.സി ജോര്‍ജ്:

കോട്ടയം: മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച്‌ പണിയണമെന്ന് മുൻ പൂഞ്ഞാർ എംഎൽഎ പി.സി ജോര്‍ജ്. മുല്ലപ്പെരിയാര്‍ പൊളിച്ച്‌ പണിയില്ലെന്ന് പറയുന്ന ഭരണാധികാരി നാടിന്റെ ശത്രുവാണെന്നും പി.സി. ജോര്‍ജ്ജ് . പുതിയ ഡാം പണിയാന്‍ തയ്യാറായില്ലെങ്കില്‍ ഹര്‍ത്താല്‍ അടക്കുള്ള പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഏത് സമരമാര്‍ഗ്ഗവും സ്വീകരിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

‘ഡാം തകരുമെന്ന് പറഞ്ഞു ഭീതിപരത്തുന്നവരെ പിടിച്ച്‌ ജയിലിലിടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ജനകീയ വിഷയം ഉന്നയിച്ചാല്‍ അറസ്റ്റ് ചെയ്യുമെങ്കില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് പിണറായി വിജയനെയാണ്. പിണറായി വിജയന്‍ തന്നെയാണ് മുല്ലപ്പെരിയാര്‍ വിഷയം ആദ്യം പറഞ്ഞത്..പിസി ജോർജ്ജ് പറഞ്ഞു.

‘ഒന്നുകില്‍ പുതിയ ഡാം ഉണ്ടാക്കണം, അല്ലെങ്കില്‍ പഴയ ഡാം ഇക്കൊല്ലം പൊട്ടുമെന്നത് ഉറപ്പാണ്. വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ വേണമെന്നും പരിഹാരം കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെടണം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ചര്‍ച്ച ചെയ്ത് ഉടനടി നടപടി സ്വീകരിക്കണം’- പി.സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

35 ലക്ഷത്തോളം ജനങ്ങളുടെ ജീവനും സ്വത്തുമാണ് വലുത് . അതിനു ബാധ്യതപ്പെട്ട സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചിരുന്നാല്‍ ജനം സമരത്തിലേക്ക് കടക്കും’- അദ്ദേഹം മുന്നറിയിപ്പ് നല്‍കി.