മലപ്പുറം : വിശ്വാസത്തിന്റെ പേരിൽ കേരളത്തിൽ ആർക്കും അവഹേളനമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ഏതെങ്കിലും മതത്തിൽ വിശ്വസിച്ചതിന്റെ പേരിൽ ഇവിടെ ആർക്കും പൊതുസേവനങ്ങൾ ലഭിക്കാതിരിക്കില്ല . സമത്വത്തിൽ അധിഷ്ഠിതമായി, എല്ലാവർക്കും ആരാധനകൾ നടത്താനും ആചാരാനുഷ്ഠാനങ്ങൾ നടത്താനും ഇവിടെ സ്വാതന്ത്ര്യമുണ്ട് .അതിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്നും പിണറായി പറഞ്ഞു .
സംസ്ഥാന ഹജ് ക്യാംപ്, കരിപ്പൂർ ഹജ് ഹൗസിൽ ഉദ്ഘാടനം ചെയ്തപ്പോഴായിരുന്നു പിണറായിയുടെ ഈ പ്രസ്താവന .
വാൽക്കഷണം: ശബരിമല… അദ്ദേഹം മറന്നു പോയതാകാം.