ആരോഗ്യപ്രദായകം ഒപ്പം ശരീരത്തിന് സുഗന്ധവും നൽകുന്ന കെപ്പൽ പഴം:
ശരീര ദുർഗന്ധം അകറ്റാൻ നിരവധി പെർഫ്യൂമുകളും അത്തറുകളും നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ വിയർപ്പിന്റെ ദുർഗന്ധം അകറ്റുന്ന ,ശരീരത്തിൽ സുഗന്ധം പരത്തുന്ന ഒരു ഫലവൃക്ഷ ചെടി തിരുവനന്തപുരം കേന്ദ്രീകരിച്ചു കോലിയക്കോട് എന്ന സ്ഥലത്തുള്ള ഫോറസ് ഗാർഡനിൽ ലഭ്യമാണ്. ആവശ്യക്കാർക്ക് അതവിടെ നിന്നും വാങ്ങാൻ കഴിയും.
അപൂർവ സസ്യ ജാലങ്ങളുടെ പാറുദീസ എന്നറിയപ്പെടുന്ന ഇന്തോനേഷ്യയിൽ നിന്നെത്തിയ ഫലസസ്യമാണ് കെപ്പൽ ചെടി. ഇവയുടെ പഴം കഴിച്ചാൽ മനുഷ്യ ശരീരത്തിലെ വിയര്പ്പിലെ ദുർഗന്ധത്തിനു പകരം സുഗന്ധ ദ്രവ്യങ്ങളുടെ മണം അനുഭവപ്പെടുന്നതിനാൽ ഈ പഴത്തെ പെർഫ്യൂം ഫ്രൂട്ട് എന്നും കെപ്പൽ പഴമെന്നും അറിയപ്പെടുന്നു.
25 മീറ്ററോളം ഉയരത്തിൽ നീളമേറിയ തായ്തടിയും മുകളിൽ കുട പോലെ ശാഖകളുമായി കാണുന്ന നിത്യ ഹരിത സസ്യമാണ് ” കെപ്പൽ”.ശാസ്ത്ര നാമം.. സ്റ്റെലക്കോ കാർപ്പസ് ബ്യുറോ ഹോൾ എന്നാണു. ഈ മരത്തിന്റെ ഇലകൾക്ക് വരെയും ചില പ്രത്യേകതകളുണ്ട്. ഏലാം ഇലകൾക്ക് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറക്കാനുള്ള കഴിവുണ്ട്. മൂത്രത്തിന്റെ ദുർഗന്ധം മാറാനും,വൃക്ക രോഗത്തിനും, ശരീര ദുർഗന്ധം, വായ് നാറ്റം എന്നിവ അകറ്റാനും ഉപകരിക്കുന്ന ഒന്നാണ് ഈ പഴം അഥവാ കെപ്പൽ പഴം.
കെപ്പൽ മരത്തിന്റെ തായ്തടിയിലായിട്ടാണ് ഗോളാകൃതിയിലുള്ള കായ്കൾ കൂട്ടമായി വിളയുന്നത്. മധുരവും മാങ്ങയുടെ രുചിയുമാണിതിന്. വിത്തുകളാണ് കേപ്പിൽ മരത്തിന്റെ നടീൽ വസ്തു. സൂര്യപ്രകാശം ലഭിക്കുന്ന നീർവാർച്ചയുള്ള പ്രദേശങ്ങളിൽ പരിചാരമില്ലാതെ തന്നെ ഇവയെ വളർത്താം.ഇന്ന് ഉഷ്ണ മേഖലാ രാജ്യങ്ങളിലെങ്ങും ഇവാ വളരുന്നുണ്ട്.
ഇതിന്റെ തൈകൾ തിരുവനന്തപുരത്തുള്ള കോലിയക്കോട് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഫോറസ് ഗാർഡനിൽ ലഭ്യമാണ്. ആവശ്യമുള്ളവർക്ക് സുലൈമാൻ പ്രൊപ്രൈറ്റർ… ഫോറസ് ഗാർഡൻസ് .. 9048344444 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.kaladwani news.