ആര്യന്‍ ഖാന് ജാമ്യമില്ല; പതിനാല് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍:

ആര്യന്‍ ഖാന് ജാമ്യമില്ല; പതിനാല് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍:

ആര്യന്‍ ഖാന് ജാമ്യമില്ല; പതിനാല് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍:

മുംബൈ: നടൻ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആര്യനുള്‍പ്പെടെയുള്ള എട്ട് പ്രതികളേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പ്രതികളെ വിടാനാണ് കോടതി ഉത്തരവ്. ഞായറാഴ്ച പുലര്‍ച്ചെയാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവർ അറസ്റ്റിലായത്.

കേസിന്റെ വിവിധ വശങ്ങൾ നിരത്തിയാണ് എന്‍.സി.ബി കോടതിയിൽ വാദിച്ചത്. ഇത് അംഗീകരിച്ചാണ് കസ്റ്റഡി നീട്ടാന്‍ കോടതി ഉത്തരവിട്ടത്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ നിര്‍ണായകമായ കണ്ടെത്തലുകളാണ് എന്‍.സി.ബി നടത്തിയത്.

ആര്യന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ക്ഷണിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആര്യന്റെ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല.