ആറ്റിങ്ങലില്‍ വൻ തീപിടുത്തം; മൂന്ന് കടകള്‍ കത്തിനശിച്ചു:
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ തീപിടുത്തം. കച്ചേരി ജംഗ്ഷനിലുള്ള മധുര അലുമിനിയം പാത്രക്കടയിലാണ് തീപിടിച്ചത്. കട പൂര്‍ണമായി കത്തിനശിച്ചു.രാവിലെ നാലുമണിയോടെയാണ് സംഭവം. മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് വിവരം. ഫയര്‍ ഫോഴ്‌സ് സംഘം തീ അണയ്ക്കാനുള്ള ശ്രമങ്ങളിലാണ് .
ആദ്യം അലുമിനിയം കടയ്ക്ക് തീപിടിക്കുകയും തൊട്ടടുത്തുള്ള തുണിക്കട അടക്കം മറ്റ് കടകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായിട്ടാണ് കണക്ക് .ആർക്കും പരിക്കേറ്റതായുള്ള റിപ്പോർട്ടില്ല.