ആവേശം ആകാശത്തോളം ;റിപ്പബ്ലിക് ദിന പരേഡിൽ ആകാശവിസ്മയം തീർത്ത് 50 സൈനിക വിമാനങ്ങൾ; വാനിൽ വിരിഞ്ഞത് ത്രിശൂലവും ത്രിവർണവും :
ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹിയിൽ ആകാശവിസ്മയം തീർത്ത് 50 സൈനിക വിമാനങ്ങൾ. വ്യോമസേനയുടെ 45 വിമാനങ്ങളും നാവികസേനയുടെ ഒരു വിമാനവും കരസേനയുടെ നാല് ഹെലികോപ്ടറുകളുമാണ് ആകാശ പ്രകടനത്തിൽ അണിനിരന്നത്. വിവിധ ഫോർമേഷനുകളിൽ പറന്നുള്ള പ്രകടനം കരഘോഷത്തോടെയാണ് കാണികൾ സ്വീകരിച്ചത്.
റാഫേൽ ഉൾപ്പെടെയുള്ള അതിനൂതന വിമാനങ്ങളെ ഉൾപ്പെടെ സംയോജിപ്പിച്ച് നടത്തിയ വിമാന അഭ്യാസങ്ങളിലൂടെ തെളിയിച്ചത് ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസമികവും പ്രൊഫഷണൽ വൈദഗ്ധ്യവുമായിരുന്നു.ജയ്ഹിന്ദ്. newsdesk ..kaladwani news.for news whatsapp 9037259950.