ആശാവർക്കർമാരുടെ ഓണറേറിയം;കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഒരു രൂപ പോലും കുടിശിക ഇല്ല:
രഞ്ജിത് വിശ്വനാഥ് മെച്ചേരി
2024-25 സാമ്പത്തിക വര്‍ഷം ആശാവർക്കർമാരുടെ ഓണറേറിയം ഉള്‍പ്പെടെയുള്ള വിഹിതമായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം കേരളത്തിനായി നീക്കിവച്ചത് 913.24 കോടി രൂപയാണ്. എന്നാൽ 2024-25 സാമ്പത്തിക വര്‍ഷം 938.80 കോടി രൂപയാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നാലു തവണകളായി കേരളത്തിന് നൽകിയത്.
അതായത് ഓണറേറിയം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഒരു രൂപ പോലും കുടിശിക ഇല്ലാന്ന് മാത്രമല്ല, ഈ വർഷം കേരളത്തിനായി നീക്കി വെച്ച തുകയേക്കാൾ 25 കോടി രൂപ അധികമായി കേരളത്തിന് നൽകുകയും ചെയ്തിട്ടുണ്ട്.
എന്നിട്ട് ആശാവർക്കർമാരുടെ ഓണറേറിയം മുടങ്ങി അവർ സമരവുമായി തെരുവിലിറങ്ങിയപ്പോൾ, ഒരു ഉളുപ്പും ഇല്ലാതെ കേന്ദ്രം കുടിശ്ശിക തരാൻ ഉള്ളത് കൊണ്ടാണ് ഓണറേറിയം മുടങ്ങിയത് എന്ന് പറയാൻ കേരളത്തിന്റെ ധനമന്ത്രിക്കോ ആരോഗ്യ മന്ത്രിക്കോ ഒരു മടിയും ഇല്ലാരുന്നു എന്നതാണ്.
കേന്ദ്രം നൽകുന്ന കാശ് മുഴുവൻ വകമാറ്റാനും, എന്നിട്ട് കേന്ദ്രം കാശു തന്നില്ല എന്ന് വിളിച്ചു പറയാനും കേരളത്തിലെ കമ്മികൾക്ക് ഒരു മടിയും ഇല്ലാത്തത്, കേന്ദ്രത്തിനെതിരെ പറയുന്ന എന്ത് ഉടായിപ്പുകളും വിശ്വസിക്കാനുള്ള പ്രബുദ്ധത, എൽഡിഎഫ് വരും എല്ലാം ശരിയാവും എന്നത് വിശ്വസിച്ച, കമ്മ്യുണിസ്റ്റ് വിഷത്തെ ഇന്നും താലോലിക്കുന്ന ഇവിടത്തെ സാക്ഷര ജനങ്ങൾക്കുണ്ട് എന്നതവർക്ക് നന്നായി അറിയുന്നത് കൊണ്ട് തന്നെയാണ്..www.kaladwaninews.com, 8921945001.