കേരളത്തിൽ ആൾക്കൂട്ട കൊലപാതകങ്ങളിലുണ്ടായിരിക്കുന്ന വർധന സംസ്ഥാനത്തെ ക്രമസമാധാന നിലയെ സാരമായി ബാധിച്ചിരിക്കുന്നുവെന്നു സൂചന.നിരവധി ആക്രമണങ്ങളും കൊലപാതകങ്ങളും നടന്നിട്ടും പോലീസിന്റെ അനാസ്ഥ തുടരുകയാണ് .കേരളത്തിലാണ് ഏറ്റവും കൂടുതൽ ആൾക്കൂട്ട കൊലപാതകങ്ങൾ നടന്നതെന്ന് ന്യൂനപക്ഷ കമ്മീഷനും റിപ്പോർട്ട് ചെയ്തിരുന്നു.
ഒരു ചെറുപ്പക്കാരനെ തിരുവനന്തപുരത്തു തട്ടിക്കൊണ്ടു പോയി കൊലചയ്തതും, തിരുവല്ലയിൽ ഒരു പെൺകുട്ടിയെ നടുറോഡിൽ പെട്രോളൊഴിച്ചു തീകൊളുത്തി കൊന്നതും ഉൾപ്പെടെ നിരവധി ആക്രമണങ്ങൾക്കാണ് കേരളം വേദിയായത് .