ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരേ വാളെടുത്ത് ഐഎംഎ;അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഐ എം എ:
ഹോമിയോ പ്രതിരോധ മരുന്ന് നല്ലതെന്ന് പറഞ്ഞ മന്ത്രിക്കെതിരെ ഐ എം എ. യുടെ കുതിരകയറ്റം:
തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് രോഗം പെട്ടെന്ന് ഭേദമായിട്ടുണ്ട്. മൂന്നോ നാലോ ദിവസം കൊണ്ടാണ് ഇവരുടെ റിസൾട് നെഗറ്റീവായത്. ഹോമിയോ വകുപ്പിലെ ഒരു ഡിഎംഒ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഈ പരാമര്‍ശത്തിനെതിരേ ഐഎംഎ. യുദ്ധത്തിനിറങ്ങിയതാണ് അതിശയമാകുന്നത്.അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് കോവിഡ് പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ അവഹേളിക്കരുതെന്നാണ് ഐഎംഎ.യുടെ ആവശ്യം.
എന്നാൽ 25 വർഷമായി നിഷ്പക്ഷ മാധ്യമപ്രവർത്തനം നടത്തുന്ന ഒരു ജേർണലിസ്റ്റ് എന്ന നിലയിലും investigative സിദ്ധാന്ത തല്പരനും ഒരു റിട്ട: നേവി ഉദ്യോഗസ്ഥൻ എന്ന നിലയിലെ പരിചയ സമ്പത്ത് കൊണ്ടും പൊതു സമൂഹം അറിയാനായി ചില കാര്യങ്ങൾ പറയാതിരിക്കാനാവില്ല.
ആദ്യമായി ഐ എം എ പറയുന്ന അശാസ്ത്രീയ ഹോമിയോ മരുന്നിന്റെ കാര്യമെടുക്കാം. ഇപ്പറയുന്ന ഹോമിയോ മരുന്ന് ആരും സ്വയമുണ്ടാക്കി വിൽക്കുന്നതല്ല.ഐ എം എ കഥയറിയാതെ ആട്ടം കാണുന്നു എന്നതാണ് കാര്യം. ഇപ്പറയുന്ന ഹോമിയോ മരുന്ന് ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നാണ്. അതായത് മനുഷ്യന്റെ ശാരീരിക രോഗ പ്രതിരോധ ശേഷി കൂട്ടാനുതകുന്ന മരുന്നാണിത്. വെളിയിൽ പറയുന്നില്ലെങ്കിലും ഇത് എല്ലാ ഹൈ ഒഫിഷ്യൽസും കഴിച്ചിട്ടാണ് വെളിയിൽ വന്നു ഇതിനെതിരെ പ്രസ്താവനയിറക്കുന്നത്.അപ്പോൾ ഇതിലെന്തോ കള്ളക്കളി ആരുടെ ഭാഗത്തോ ഉണ്ടെന്നുള്ളത് ചിന്തിക്കേണ്ടതാണ്.അലോപ്പതിയെ ആരെങ്കിലും കടത്തി വെട്ടിയാലോ എന്ന ചിന്താഗതിയാണ് ഐ എം എ ക്ക് ഹാലിളകാനുള്ള കാരണമാകുന്നത് എന്ന് കൂടി പറയേണ്ടി വരുന്നതിൽ ഒരു മനസ്താപവും ഒട്ടില്ലതാനും.എങ്കിൽ പിന്നെ എന്തിനാണ് ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ ഹോമിയോ അടക്കം മറ്റു അഞ്ചു വൈദ്യ ശാഖകളെ കേന്ദ്ര സർക്കാർ പരിപോഷിപ്പിക്കുന്നത്. അലോപ്പതിയിൽ ഇല്ലാത്ത എത്രയോ ചികിത്സകൾ ആയുഷിലുണ്ട്. എടുത്ത് പറഞ്ഞാൽ പലരോഗത്തിനും അലോപ്പതിയിലൂടെ രോഗസുഖം ലഭിക്കുന്നത് pain killer മരുന്നുകളിലൂടെയാണെന്നത് ആർക്കാണറിയാത്തത് ..!
എല്ലാ വൈദ്യ ശാഖകളിലും വ്യത്യസ്തതകൾ ഉണ്ട് ..ഞാനാണ് വലുത് എന്ന് ഒരു വിഭാഗത്തിനും പറയാൻ പറ്റില്ല . എങ്കിൽ പിന്നെ കോവിഡ് എന്ന മഹാമാരി വരാതിരിക്കാനായി എത്രയും അകലം പാലിക്കുന്നതെന്തിന് ..ഇനിയെത്ര നാൾ അങ്ങനെ കഴിയണം. അപ്പോൾ ചിലവില്ലാത്ത , കൈയിൽ നിന്ന് കാശിറക്കിയാൽ തന്നെ 10 രൂപയ്ക്കപ്പുറം പോകാത്ത ,മാത്രവുമല്ല രോഗം കുറഞ്ഞില്ലെങ്കിൽ കൂടി പാർശ്വ ഫലങ്ങളില്ലാത്ത ശാരീരിക രോഗപ്രതിരോധ ശേഷി മാത്രം കൂട്ടുന്ന ഈ ഹോമിയോ മരുന്നിനെ… പേര് കൂടി പറയാം Arsenic Album 30 നെ കണ്ട് ഐ എം എ എന്തിനു നിലവിളിക്കുന്നു എന്നതാണ് മനസ്സിലാകാത്തത്. ഉത്തരം ഒന്ന് മാത്രം ..മാഫിയ… അതായത് നമ്മൾ കണ്ടില്ലെന്നു നടിക്കുന്ന മരുന്ന് മാഫിയകളാണ് ഇതിനു പിന്നിലെന്നാണ് ഇപ്പോഴുള്ള ജനസംസാരം. സ്വർണ കടത്ത് മാഫിയ, ലഹരിമരുന്ന് മാഫിയ അതുപോലെ മരുന്ന് മാഫിയ , ഈ രംഗത്തും ഒര് സമഗ്ര അന്വേഷണം ഉണ്ടാകേണ്ടിയിരിക്കുന്നു.From the desk of chief editor kaladwani news:Published on public Interest.To know more.. you may call on 8921945001.