ആ അച്ഛനോട് ബഹുമാനമെന്ന് സുകന്യ കൃഷ്ണ ; തന്റെ ആദ്യ സിനിമയുടെ പ്രതിഫലം നിര്‍ഭയാ കേസിലെ ആരാച്ചാര്‍ പവന്‍ ജല്ലാദിന്റെ മകള്‍ക്കുള്ള വിവാഹ സമ്മാനമെന്നും സുകന്യ കൃഷ്ണ:

ആ അച്ഛനോട് ബഹുമാനമെന്ന് സുകന്യ കൃഷ്ണ ; തന്റെ ആദ്യ സിനിമയുടെ പ്രതിഫലം നിര്‍ഭയാ കേസിലെ ആരാച്ചാര്‍ പവന്‍ ജല്ലാദിന്റെ മകള്‍ക്കുള്ള വിവാഹ സമ്മാനമെന്നും സുകന്യ കൃഷ്ണ:

തന്റെ ആദ്യ സിനിമയുടെ പ്രതിഫലം നിര്‍ഭയാ കേസിലെ ആരാച്ചാരായ പവന്‍ ജല്ലാദിന്റെ മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കുമെന്ന് നടിയും സാമൂഹ്യ പ്രവര്‍ത്തകയും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ സുകന്യ കൃഷ്ണ പറഞ്ഞു . നിര്‍ഭയ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നു. ശിക്ഷ നടപ്പാക്കാന്‍ മുന്നോട്ട് വന്ന പവന്‍ ജല്ലാദിനോട് ഏറെ ബഹുമാനമുണ്ടെന്നും സുകന്യ കൃഷ്ണ പറഞ്ഞു .അഞ്ച് പെണ്‍മക്കളുടെ അച്ഛനായ പവന്‍ ജല്ലാദ് തന്റെ ആറാമത്തെ മകളുടെ സ്ഥാനം നിര്‍ഭയയ്ക്ക് നല്‍കുന്നുവെന്നാണ് പറഞ്ഞത്. ഇതിൽ നിന്ന് കിട്ടുന്ന പ്രതിഫലം കൊണ്ട് മകളുടെ വിവാഹം നടത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാൽ തന്നെ അദ്ദേഹത്തിനെ സഹായിക്കേണ്ടത് തന്റെ കടമയാണെന്ന് തോന്നിയതിനാലാണ് സിനിമയില്‍ അഭിനയിക്കുന്നതിന് ആദ്യമായിbതനിക്ക് ലഭിക്കുന്ന പ്രതിഫലം അദ്ദേഹത്തിന് നല്‍കാമെന്ന് തീരുമാനിച്ചതെന്നാണ് സുകന്യ പറയുന്നത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഓരോ അക്രമങ്ങളും വേദനയും അമര്‍ഷവും ഉണ്ടാക്കുന്നതാണന്നും സുകന്യ പ്രതികരിച്ചു.

ആര്‍ക്കു വേണമെങ്കിലും ആക്രമിക്കാവുന്ന രണ്ട് വിഭാഗങ്ങളാണ് സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡറും എന്ന അവസ്ഥ മാറണം. ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭിച്ചാല്‍ മാത്രമെ കുറ്റകൃത്യങ്ങൾ കുറയൂ. നിര്‍ഭയാ കേസില്‍ ശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരെ കിട്ടുന്നില്ല എന്ന് കേട്ടപ്പോള്‍ ആരാച്ചാരാകാൻ വരെ ആഗ്രഹിച്ചിരുന്നതായും സുകന്യ പറഞ്ഞു