കള്ളപ്പണക്കാർക്ക് എക്കാലവും കൂട്ടുനിന്നിരുന്ന ,മാറിമാറി വന്ന കേരളം സർക്കാരുകളുടെ കള്ളക്കളിയാണ് …ആരും അവകാശികളായി രംഗത്തെത്താത്ത, ഉടമസ്തരാരെന്നറിയാത്ത മരടിലെ 50 ഫ്ളാറ്റുകളിലൂടെ ചുരുളഴിയുന്നത്. ഒരു കോടിയോ അതിലധികമോ വിലവരുന്ന
കെട്ടിട സമുച്ചയങ്ങളാണ് വെറും 3 ലക്ഷം രൂപയ്ക്ക് ക്രയ വിക്രയം നടത്തി സ്വന്തമാക്കിയതെങ്കിലും എത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും
ഇവരൊക്കെ ഇപ്പോഴും മുങ്ങിനടക്കണമെങ്കിൽ , 3 ലക്ഷത്തിനു പകരം 25 ലക്ഷം നഷ്ടപരിഹാരം ലഭിക്കുമെന്നറിഞ്ഞിട്ടും പുറത്ത് വരാതെ പതുങ്ങണമെങ്കിൽ ,അളയിൽ ഇതിലും വലുതിരിപ്പുണ്ട് …..എന്നനുമാനിക്കാം..! ഇതറിയാതെയല്ല..ഭരണ കക്ഷി ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ
നേതൃത്വങ്ങൾ മാനുഷിക പരിഗണനയെന്ന പേരും പറഞ്ഞു ഇവരെ രക്ഷിക്കാൻ നെട്ടോട്ടമോടിയത്.
വാടകയ്ക്ക് ഒരു റൂം കിട്ടണമെങ്കിൽ പോലും തിരിച്ചറിയൽ രേഖകൾ വേണമെന്നിരിക്കെയും ,സാധാരണക്കാരന് തല ചായ്ക്കാൻ ഒരു കുടിൽ കിട്ടണമെങ്കിൽ പോലും ഒട്ടേറെ നിയമ നൂലാമാലകളിലൂടെ വലിച്ചിഴക്കുന്ന ഉദ്യോഗസ്ഥർ ഇവിടെ എന്ത് കൊണ്ട് കണ്ണടച്ചു എന്നതാണ് ഇവിടെ പ്രസക്തമാകുന്നത്. ചുരുക്കത്തിൽ സർക്കാർ.. ഉദ്യോഗസ്ഥ..ഭരണ..പ്രതിപക്ഷ..രാഷ്ട്രീയ..റിയൽ എസ്റ്റേറ്റ് മാഫിയ കൂട്ടായ്മയുടെ മണമാണ് മാറാട് പരിസരത്ത് നിന്നുയരുന്നതെന്നു… ശ്രദ്ധിച്ചാൽ ആർക്കും മനസിലാകുന്നതേയുള്ളു.ഇവിടെ 350 ൽ 50 എണ്ണം ഉടമസ്ഥൻ ഇല്ലാത്തതായുണ്ടെങ്കിൽ കേരളം മൊത്തമായി പരിശോധിച്ചാൽ അൻപതിലും എത്രയോ ഇരട്ടി അനധികൃത .. ബിനാമി സംരംഭങ്ങൾ കണ്ടെത്താനാകും..എന്നതിന് രണ്ടുപക്ഷമുണ്ടാകില്ല..?പക്ഷെ പൂച്ചയ്ക്ക് ആര് മണികെട്ടും …? എന്ന് പറഞ്ഞ പോലാണ് ഇവിടെ കാര്യങ്ങൾ. സർക്കാരിനും ,കീരിയും പാമ്പും പോലുള്ള കക്ഷി രാഷ്ട്രീയങ്ങൾക്കും മാനുഷിക പരിഗണന എങ്ങനെയുണ്ടായി എന്ന് ഇപ്പോൾ പൊതുസമൂഹംതിരിച്ചറിഞ്ഞിരിക്കുന്നു.ആയിരക്കണക്കിന് ഭക്തജനങ്ങളെ ശബരിമലയിൽ അടിച്ചൊതുക്കി കേസെടുത്തപ്പോഴൊന്നും ഈ മാനുഷിക പരിഗണന ഉണ്ടായിട്ടില്ലെന്നതും ഇതോടൊപ്പം കൂട്ടിചേർത്ത് വായിക്കേണ്ടതുണ്ട്.