ഇടത് സര്‍ക്കാരിനുള്ള എല്ലാ പിന്തുണയും പിന്‍വലിച്ച് ഹരീഷ് പേരടി ; രണ്ടാം തരം പൗരനായി ജീവിക്കാന്‍ പറ്റില്ലെന്ന് :
നാടകങ്ങള്‍ക്ക് വേദി അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് പിണറായി സർക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന് ഹരീഷ് പേരടി രംഗത്തെത്തി . സിനിമക്ക് സെക്കന്‍ഡ്ഷോ അനുവദിച്ചപ്പോള്‍ നാടകക്കാരന് മാത്രം വേദിയില്ലെന്ന ആരോപണമുയർത്തി ഹരീഷ് പേരടി. അതിനാൽ തന്നെ രണ്ടാംതരം പൗരനായി ജീവിക്കാനാവില്ലെന്നും ഇടതുപക്ഷ സര്‍ക്കാറിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുകയാണെന്നും ഹരീഷ് പറയുന്നു.നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിൻന്തുണക്കണം..ലാൽസലാം.ഹരീഷ് പേരടിയുടെ പ്രതികരണം ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു.
തീയേറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഫിലിം ചേംബര്‍, തിയേറ്ററുടമകളുടെ സംഘടന തുടങ്ങിയവര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇങ്ങനൊരു തീരുമാനം എടുത്തത്.